പാരിസ്::ഫ്രാന്‍സിന്റെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ബാസ്റ്റില്ലേ ദിന പരേഡില്‍ ഇന്ത്യയുടെയാകെ യശസ്സുയര്‍ത്തി ഇന്ത്യന്‍ ആര്‍മി മാര്‍ച്ച് പാസ്റ്റ് നടത്തി. പ്രത്യേക ക്ഷണപ്രകാരം വിശിഷ്ടാതിഥിയായി ഇക്കുറി ഫ്രാന്‍സില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയോടൊപ്പം ഈ പരേഡിന് സാക്ഷ്യം വഹിയ്ക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും ഭാര്യയും ഫ്രാന്‍സിന്റെ പ്രഥമവനിതയായ ബ്രിജിറ്റ് മാക്രോണും ഉള്‍പ്പെടെയുള്ള സുപ്രധാന വ്യക്തിത്വങ്ങള്‍. ഇന്ത്യന്‍ സൈന്യത്തിലെ പഞ്ചാബ് റെജിമെന്റാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്.
ഇന്ത്യന്‍ സൈന്യം മാര്‍ച്ച് നടത്തുമ്പോള്‍ അന്തരീക്ഷത്തില്‍ സാരേ ജഹാംസെ അച്ചാ…അലയടിച്ചത് വിശേഷിച്ച് ഫ്രാന്‍സിലെ ഇന്ത്യക്കാര്‍ക്ക് ഏറെ വൈകാരികമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു.:
ഫ്രാന്‍സിന്റെ ദേശീയ ദിനാഘോഷച്ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന ഈ സൈനിക പരേഡില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാന്‍ മോദിയെ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പ്രത്യേകം ക്ഷണിച്ചത്. 1789 ഫ്രഞ്ച് വിപ്ലവകാലത്ത് രാജഭരണകാലത്ത് ഉയര്‍ത്തിയിരുന്ന ബാസ്റ്റിലേ ജയില്‍ തകര്‍ത്തതിന്റെ ഓര്‍മ്മപുതുക്കാനാണ് ബാസ്റ്റിലേ പരേഡ് എല്ലാവര്‍ഷവും നടത്തുന്നത്.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ സൂചനയെന്നോണമാണ് ദേശീയ ദിനാഘോഷത്തില്‍ ഇന്ത്യന്‍ സൈനികരുടെ മാര്‍ച്ച് പാസ്റ്റും ഫ്രാന്‍സ് നിര്‍മ്മിച്ച യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ സൈനികര്‍ പറത്തലും അരങ്ങേറിയത്. ഐതിഹാസികമായ ചാംപ്സ് -എലിസീസ് അവന്യൂവിലൂടെയാണ് ഇന്ത്യന്‍ പട്ടാളക്കാര്‍ മാര്‍ച്ച് പാസ്റ്റ് നടത്തിയപ്പോള്‍ അത് ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കും അഭിമാനത്തിന്റെയും അംഗീകാരത്തിന്റെയും നിമിഷമായി. മോദിയെ സംബന്ധിച്ചിടത്തോളം ഭാരതത്തെ അതിര്‍ത്തിയ്ക്കപ്പുറം മറ്റൊരു അഭിമാനനിമിഷത്തിലേക്ക് എത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യം.
നേരത്തെ ഫ്രാന്‍സില്‍ എത്തിയ മോദിയെ ചുവന്ന പരവതാനി വിരിച്ചാണ് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ സ്വീകരിച്ചത്. അമേരിക്കയില്‍ വൈറ്റ് ഹൗസിലെ സവിശേഷ സ്വീകരണത്തിന് ശേഷം മോദിയ്ക്ക് വീണ്ടും ലഭിയ്ക്കുന്ന ആഗോള അംഗീകാരം.
ഫ്രാന്‍സില്‍ നിര്‍മ്മിച്ച യുദ്ധോപകരണങ്ങള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുന്ന രാഷ്ട്രം കൂടിയാണ് ഇന്ത്യ. 2015ല്‍ 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതായി മോദി പ്രഖ്യാപിച്ചത് അന്നത്തെ ഫ്രാന്‍സിലെ സന്ദര്‍ശനത്തിനിടയിലായിരുന്നു. 424 കോടി ഡോളറാണ് ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: