തൃശൂര്‍: കുറ്റകൃത്യങ്ങള്‍ക്കും അധികാര ദുര്‍വിനിയോഗത്തിനും അവകാശ നിഷേധത്തിനും ഇരകളാകുന്നവര്‍ക്കായി നിയമസഹായവും കൗണ്‍സിലിങും ഉള്‍പ്പെടെ നല്കുന്ന വിശ്വാസ് ഇന്ത്യ (വിക്ടിംസ് ഇന്‍ഫര്‍മേഷന്‍, സെന്‍സിറ്റൈസേഷന്‍, വെല്‍ഫെയര്‍ ആന്‍ഡ് അസിസ്റ്റന്‍സ് സൊസൈറ്റി) എന്ന സംഘടനയുടെ തൃശൂര്‍ ജില്ലാ ചാപ്റ്റര്‍ രൂപീകരിച്ചു.
ജില്ലാ കളക്ടര്‍ വി. ആര്. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് രൂപീകരണം. യഥാര്‍ത്ഥ ഇരകള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വിശ്വാസിന് നല്കാന് കഴിയണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വിശ്വാസ് ഇന്ത്യയുടെ സെക്രട്ടറി ജനറലും പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടറുമായ പി. പ്രേംനാഥ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ജില്ലാ കളക്ടര്‍ ആണ് സംഘടനയുടെ പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാരായി അഡ്വ. പയസ് മാത്യു, പേര്‍ളി ജോസ്, സെക്രട്ടറിയായി സ്മിത സതീഷ് എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ. പ്രവീണ എ. പി. ജോ. സെക്രട്ടറിയും പി. എന്‍. പ്രേംകുമാര്‍ ട്രഷററുമാണ്. അഡ്വ. ജേക്കബ് ഒ. റാഫേല്‍, അനിത ബാബുരാജ്, എ. ആര്. ശശികുമാര്‍, ടൈനി ഫ്രാന്‍സിസ്, പി. ദിലീപ്, മീര പി. എന്നിവരാണ് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: