പാട്ന: ബിഹാറില്‍ കഴിഞ്ഞ 12 മണിക്കൂറില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇടിമിന്നലില്‍ 10 പേര് മരിച്ചു. മധേപുര, ജാമുയി ജില്ലകളിലായി ആറ് പേര് മരിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇടിമിന്നലില്‍ പൂര്‍ണിയ, കൈമൂര്‍, ഗോപാല്‍ഗഞ്ച്, സഹര്‍സ ജില്ലകളില്‍ ഓരോ ആള്ക്കാര് വീതം മരിച്ചിട്ടുണ്ട്. മഴയത്ത് നെല്‍പ്പാടങ്ങളില്‍ പണിയെടുക്കുമ്പോള്‍ മിന്നലേല്‍ക്കുന്ന സംഭവങ്ങളാണ് കൂടുതലും.
ഇടിമിന്നലേറ്റുണ്ടായ ജീവഹാനിയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
ഇടിമിന്നലുണ്ടാകുമ്പോള്‍ ആളുകള്‍ പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: