ഊട്ടി: ആര്‍എസ്എസ് അഖില ഭാരതീയ പ്രാന്ത പ്രചാരക് ബൈഠക്കിന് ഊട്ടിയില്‍ തുടക്കം. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാര്‍. ക്ഷേത്രപ്രചാരക്, സഹ ക്ഷേത്ര പ്രചാരക്, പ്രാന്ത പ്രചാരകന്മാര്, സഹ പ്രചാരകന്മാര്, കാര്യവിഭാഗ് പ്രമുഖന്മാര്, വിവിധക്ഷേത്ര സംഘടനകളിലെ അഖില ഭാരതീയ സംഘടനാ സെക്രട്ടറിമാര്‍ എന്നിവരാണ് മൂന്ന് ദിവസത്തെ ബൈഠക്കില്‍ പങ്കെടുക്കുന്നത്.
ഈ വര്‍ഷം നടന്ന സംഘശിക്ഷാ വര്‍ഗുകളുടെ അവലോകനവും ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനം, ശാഖാ പ്രവര്‍ത്തനത്തിലൂടെ സാമാജിക പരിവര്‍ത്തനം എന്നിവ സംബന്ധിച്ച ചര്‍ച്ചകളും ബൈഠക്കില്‍ നടക്കും. ബൈഠക് നാളെ വൈകിട്ട് ആറിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: