പട്ന: ബിഹാറില്‍ നിയമസഭാ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തി ചാര്‍ജ്ജില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിജെപി ജഹനാബാദ് ജില്ലാ സെക്രട്ടറി വിജയ് കുമാര്‍ സിങ് ആണ് മരിച്ചത്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്.
മാര്‍ച്ച് തടയാന്‍ പോലീസ് കണ്ണീര് വാതക ഷെല്ലുകളും ജലപീരങ്കി പ്രയോഗിച്ചു. ഗാന്ധി മൈതാനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഡാക്ബംഗ്ലാ ചൗരാഹയില്‍ എത്തിയപ്പോഴാണ് ലാത്തിചാര്‍ജുണ്ടായത്. തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ വിജയ് കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പോലീസിന്റെ ക്രൂരമായ ലാത്തി ചാര്ജ്ജിനിരയായി കൊല്ലപ്പെട്ട ജിഎസ് വിജകുമാര്‍ സിങ്ങിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യസഭാ എം.പി. സുശില്‍ മോദി ട്വീറ്റ് ചെയ്തു. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ട് ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ് പാസ്വാന്) നേതാവ് ചിരാഗ് പാസ്വാന്, സംഭവത്തിന്റെ ഉത്തരവാദിത്തം ബിഹാര്‍ സര്‍ക്കാരിനു മുഖ്യമന്ത്രി നിതീഷ് കുമാറിനുമാണെന്നും വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: