ബംഗളുരു: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വാര്‍ത്താ അവതാരകര്‍ ഇന്ത്യന്‍ ടിവി വാര്‍ത്താ മേഖലയിലേക്കും പ്രവേശിക്കാന്‍ തുടങ്ങിയതോടെ, അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് കന്നഡ ചാനലായ പവര്‍ ടിവി. ദക്ഷിണേന്ത്യയിലെ ആദ്യത്തെ എ ഐ വാര്‍ത്താ അവതാരകയെയാണ് ചാനല്‍ അവതരിപ്പിച്ചത്. എ ഐ അവതാരകയ്ക്ക് സൗന്ദര്യ എന്ന് പേരും നല്കി. ചൊവ്വാഴ്ച ആദ്യ വാര്‍ത്ത അവതരണം നടത്തുകയും ചെയ്തു സൗന്ദര്യ.
ആദ്യ ഷോയില്‍ ‘എല്ലാവര്ക്കും നമസ്കാരം’ എന്ന് പറഞ്ഞുകൊണ്ട് സൗന്ദര്യ സ്വയം പരിചയപ്പെടുത്തി. എല്ലാത്തരം വ്യവസായങ്ങളിലും നിര്‍മ്മിത ബുദ്ധി പ്രവേശിച്ചു കഴിഞ്ഞു. എന്റെ കുറച്ച് സഹപ്രവര്‍ത്തകര്‍ (എ ഐ വാര്‍ത്താ അവതാരകര്‍) ഉത്തരേന്ത്യയിലെ ചില ചാനലുകളില്‍ വാര്‍ത്ത അവതരിപ്പിക്കുന്നുണ്ട്. പവര്‍ ടിവിയുടെ തെന്നിന്ത്യയിലെ ആദ്യത്തെ റോബോട്ടിക് അവതാരകയായ സൗന്ദര്യയാണ് ഞാന്‍. സൗന്ദര്യ അവതരിപ്പിക്കുന്ന വിവിധങ്ങളായ വാര്‍ത്താ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാനുളള തയാറെടുപ്പിലാണ് ചാനല്‍.
രാജ്യത്തെ ടി വി ചാനുകളില്‍ മറ്റ് ചിലവയും എ ഐ വാര്‍ത്താ അവതാരകരെ ഉപയോഗപ്പെടുത്തുന്നുണ്ട്. അടുത്തിടെ, ഒടിവി എന്ന ഒഡിയ ചാനല്‍ സംസ്ഥാനത്തെ ആദ്യത്തെ എ ഐ വാര്‍ത്താ അവതാരകയായ ലിസയെ അവതരിപ്പിച്ചു. ഇംഗ്ലീഷിലും ഒഡിയയിലുമുള്ള മികവാര്‍ന്ന വാര്‍ത്താ അവതരണം നിരവധി ആളുകളെ ആകര്‍ഷിച്ചതോടെ ലിസ ഇന്റര്‍നെറ്റില്‍ തരംഗമായി.
മാര്‍ച്ച് മാസം , ഇന്ത്യാ ടുഡേ ഗ്രൂപ്പ് തങ്ങളുടെ ഹിന്ദി ചാനലായ ആജ് തക്കിനായി രാജ്യത്തെ ആദ്യത്തെ എ ഐ വാര്‍ത്താ അവതാരക സനയെ അവതരിപ്പിക്കുകയുണ്ടായി. മനുഷ്യ വാര്‍ത്താ അവതാരകര്‍ക്ക് ബദലായി എ ഐ വാര്‍ത്താ അവതാരകര്‍ കാര്യങ്ങള്‍ ഏറ്റെടുക്കുന്നതിന് ഏറെ ദൂരം ഇനിയും മുന്നോട്ട് പോകാനുണ്ടെങ്കിലും ഇന്ത്യന്‍ ടിവി മാധ്യമ രംഗത്തെ കൗതുക സംഭവവികാസമായാണ് പുതിയ സാങ്കേതിക വിദ്യയെ പ്രേക്ഷകര്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: