ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ -3 ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. 26 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കൗണ്ട്ഡൗണ്‍ ഉച്ചയ്ക്ക് 1.05നാണ് ആരംഭിച്ചത്. ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ ആണ് തുടക്കത്തില്‍ നടക്കുന്നത്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആര്‍ഒ) എല്‍വിഎം 3 റോക്കറ്റില്‍ ചന്ദ്രയാന്‍ -3 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കും.
ചന്ദ്രന്റെ ഉപരിതലത്തില്‍ ബഹിരാകാശ പേടകം സുരക്ഷിതമായി ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറാനുളള ശ്രമത്തിലാണ് ഇന്ത്യ.
എല്‍വിഎം 3 വിക്ഷേപിച്ച് 16 മിനിറ്റിനുള്ളില്‍, ബഹിരാകാശ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പെടുകയും 170 കിലോമീറ്റര്‍ അടുത്തും 36, 500 വൃത്താകൃതിയിലുള്ള ദീര്‍ഘവൃത്താകൃതിയില്‍ ഏകദേശം 5 മുതല്‍ 6 തവണ വരെ ഭൂമിയെ ചുറ്റുകയും ചെയ്യും. ഇങ്ങനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങും.ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ഉയരത്തില്‍ എത്തുന്നതുവരെ ഇങ്ങനെ സഞ്ചരിക്കും. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താന്‍ ഒരു മാസം വേണ്ടിവരും.
ഉചിതമായ സ്ഥാനത്ത് എത്തിയ ശേഷം, ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയില്‍ മെല്ലെ നിലത്തിറങ്ങാന്‍ തുടങ്ങും.ഈ പ്രവര്‍ത്തനം അടുത്ത മാസം 23നോ 24 നോ നടക്കും. ചന്ദ്രനില്‍ നിന്ന് ഭൂമിയെ പഠിക്കുക എന്നതാണ് ദൗത്യം. പരിക്രമണപഥം, സമീപമുളള ഉപരിതലവും അതിന്റെ സാന്ദ്രത മാറ്റങ്ങളും അളക്കുക എന്നിവയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: