നെയ്യാറ്റിൻകര :ഏറനാട് ട്രെയിനിന് സ്റ്റോപ്പ് പുനഃസ്ഥാപിച്ചു. യാത്രക്കാരുടെ നിരന്തരമായ ആവശ്യമായിരുന്നു നെയ്യാറ്റിൻകരയിൽ സ്റ്റോപ്പ് അനുവധിക്കണമെന്നുള്ളത്. നിലവിൽ നെയ്യാറ്റിൻകരയിൽ സ്റ്റോപ്പ് അനുവധിച്ചിരിക്കുന്നു. ഈ ഉത്തരവിനെസ്വാഗതാർഹം ചെയ്ത് പാസഞ്ചേഴ്സ് അസ്സോസിയേഷൻ.
നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ഏറനാട് ട്രെയിനിന് നെയ്യാറ്റിൻകരയിൽ ഉണ്ടായിരുന്ന സ്റ്റോപ്പ് പുന:സ്ഥാപിച്ച നടപടി അഭിനന്ദനാർഹമാണെന്ന് പാസഞ്ചേഴ്സ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി എസ് കെ. ജയകുമാർ അറിയിച്ചു.
കോവിഡ് കാലത്ത് നിറുത്തലാക്കിയ സ്റ്റോപ്പ് കോവിഡിന് ശേഷം പുന:സ്ഥാപിക്കാൻ റയിൽവേ തയ്യാറായിരുന്നില്ല. നെയ്യാറ്റിൻകരയിൽ വെളുപ്പിന് 2 മണിക്ക് എത്തിയിരുന്ന ട്രെയിനിൽ നിരവധി യാത്രാക്കർ പ്രതിദിനം യാത്ര ചെയ്തിരുന്നതാണ്. എന്നാൽ റയിൽവേയ്ക്ക് ഈ സ്റ്റോപ്പ് നഷ്ടമാണെന്ന കാരണം പറഞ്ഞ് സ്റ്റോപ്പ് ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ. കൃഷ്ണദാസിന് പാസഞ്ചേഴ്സ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി എസ് കെ ജയകുമാറിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു..
സ്റ്റോപ്പ് പുന:സ്ഥാപിക്കുന്ന കാര്യത്തിൽ പി.കെ കൃഷ്ണദാസ് നൽകിയ ഉറപ്പ് പാലിച്ചതിൽ പാസഞ്ചേഴ്സ് അസ്സോസിയേഷൻ അദ് ദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: