ഹ്യൂസ്റ്റണ്‍ : ശ്രീനാരായണ ഗുരു ശാസ്ത്രയുഗത്തിന്റെ ഋഷിവര്യനായിരുന്നു. മഹാഗുരു അദ്വൈത വേദാന്ത ശാസ്ത്രത്തെ ആധുനിക ശാസ്ത്രവുമായി സമന്വയിപ്പിച്ചുകൊണ്ട് ആധുനിക മായ ചിന്തകന്മാര്ക്കുകൂടി സ്വീകാര്യമാകും വിധം തത്വദര്‍ശനത്തെ അവതരിപ്പിച്ച മഹാപുരുഷനാണ് ശ്രീനാരായണ ഗുരു. മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ഗുരുപ്രദാനം ചെയ്ത ഏകലോക ദര്‍ശനം ലോകത്തിന് ഇന്നാവശ്യമാണ്. ഗുരുവിന്റെ തത്വദര്‍ശനത്തില്‍ മതമോ തത്വദര്ശനമോ ഏതുമാകട്ടെ ലോകത്തുള്ള മുഴുവന്‍ മനുഷ്യരും ഒന്നാകണം എന്നുള്ള കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. മനുഷ്യത്വത്തിലധിഷ്ഠിതമായ ഒരു മഹത്തായ വിശ്വദര്‍ശനം ശ്രീനാരായണ ഗുരു പ്രപഞ്ചനം ചെയ്തു. 63 കൃതികളിലൂടെ 73 വര്‍ഷത്തെ ദിവ്യമായ ജീവിതത്തിലൂടെ ലോകത്തുള്ള മുഴുവന്‍ ജനതക്കും മാതൃകാപരമായ ജീവിതവും ദര്‍ശനവും അവതരിപ്പിക്കുവാന്‍ ഗുരുവിന് സാധിച്ചുവെന്നതാണ് ലോക ദാര്ശനികന്മാരുടെ ഇടയില്‍ ശ്രീനാരായണ ഗുരുദേവന്റെ മഹത്വം.
ശ്രീനാരായണഗുരു മിഷന് പ്രസിഡന്റ് അനിയന് കുഞ്ഞ് അധ്യക്ഷത വഹിച്ചു. മിഷന് സെക്രട്ടറി ബീനാ ചെല്ലപ്പന്, ട്രഷറര്‍ പ്രകാശന് ദിവാകരന്, കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജി.കെ. പിള്ള, ജഡ്ജ് സുരേന്ദ്രന് പട്ടേല്‍, പോലീസ് ഓഫീസര്‍ മനോജ് കുമാര്‍, രേഷ്മ വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗുരുദേവന്റെ കൃതികളേയും ജീവിതത്തേയും ആസ്പദമാക്കി വിവിധ കലാപിരപാടികളും അവതരിപ്പിച്ചു. 2024 -ല്‍ നടക്കുന്ന ആഗോള ശ്രീനാരായണ കണ്‍വന്‍ഷന്റെ കിക്കോഫ് യോഗത്തില്‍ നടത്തപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: