കണ്ണൂര്‍: കെഎസ്ആര്‍ടിസി എംഡി പുറത്തിറക്കിയ ഉത്സവകാലങ്ങളിലെ നിരക്കുവര്‍ധന സംബന്ധിച്ച ഉത്തരവ് ഹിന്ദുവിരുദ്ധവും ഹിന്ദുക്കളോടുള്ള വെല്ലുവിളിയുമാണെന്ന് മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷാസോമന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ആഗസ്ത്, സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് എക്സ്പ്രസ് മുതലുള്ള ബസ്സുകള്‍ക്ക് നിരക്കുവര്ധനയുള്ളത്. ഈ സമയത്താണ് ഓണം നവരാത്രി തുടങ്ങിയ ഹൈന്ദവ ആഘോഷങ്ങള്‍. വിദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ഹിന്ദുക്കള്‍ കുടുംബത്തോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിച്ചേരുന്ന സമയമാണത്. ഈ സമയത്തുണ്ടാകുന്ന നിരക്കുവര്‍ധന മുപ്പതു ശതമാനം വരുന്നത് ഹൈന്ദവ സമാജത്തിന്റെ സാമ്പത്തിക ബാധ്യതക്ക് കാരണമാകും.
പലരും യാത്രകള്‍ ഒഴിവാക്കാനും കാരണമാകും. മറ്റു മതസ്ഥരുടെ ഉത്സവകാലങ്ങളിലൊന്നും നിരക്കു വര്‍ധിപ്പിക്കാത്ത കെഎസ്ആര്‍ടിസിയുടെ ഈ നടപടി പ്രതിഷേധാര്‍ഹമാണ്. ഇരട്ടത്താപ്പാണ്. ഉത്തരവ് എത്രയും വേഗം പിന്‍വലിക്കണമെന്ന് മഹിളാ ഐക്യവേദി ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം കെഎസ്ആര്‍ടിസി ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: