രാജേഷ്ദേവ്
പേട്ട: കര്‍ക്കടക വാവുബലിക്ക് ശംഖുമുഖത്ത് സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു. ബലികര്‍മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒരുക്കങ്ങള്‍ ഒന്നുമായിട്ടില്ല. ബലിപൂജകള്‍ക്ക് തടസം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് ആക്ഷേപമുയരുന്നു.
വര്‍ഷങ്ങളായി തര്‍പ്പണ ചടങ്ങുകള്‍ നടന്നിരുന്ന ബലിക്കടവ് മത്സ്യബന്ധന ബോട്ടുകളുടെ പാര്‍ക്കിംഗ് ഏരിയയായി മാറിയിരിക്കുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്നാണ് ബോട്ടുകള്‍ ഇവിടേക്കുമാറ്റിയത്. എന്നാല്‍ ബോട്ടുകള്‍ ഇവിടെ നിന്നും മാറ്റാന്‍ ഇതുവരെ ബോട്ടുടമകള്‍ തയ്യാറായിട്ടില്ല. പടിഞ്ഞാറെ മണ്ഡപവും ചുറ്റപ്പെട്ട പ്രദേശങ്ങളും പൂര്‍ണമായും ഇവര്‍ കൈയടക്കിയിരിക്കുന്നു. അടിയന്തരമായി മത്സ്യബന്ധനയാനങ്ങള്‍ ഇവിടെനിന്ന് മാറ്റിയില്ലെങ്കില്‍ തര്‍പ്പണചടങ്ങുകള്‍ക്ക് തടസമാകും.
മുന്‍കാലത്ത് ബലിതര്‍പ്പണം നടത്തിയിരുന്ന തീരത്തോടടുത്ത മറ്റു സ്ഥലങ്ങളിലൊക്കെ വിനോദ സഞ്ചാര വകുപ്പ് വിവിധ നിര്‍മാണങ്ങള്‍ നടത്തിയതോടെ പടിഞ്ഞാറെ മണ്ഡപത്തിന് സമീപത്താണ് ഏതാനും വര്‍ഷങ്ങളായി ബലിതര്‍പ്പണം നടക്കുന്നത്. ഇപ്പോള്‍ അതിനും തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.
ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ അധികാര പരിധിയിലാണ് ഈ പ്രദേശങ്ങള്‍. ബോട്ടുകള്‍ മാറ്റുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കേണ്ടതും വിനോദ സഞ്ചാര വകുപ്പും ഡിടിപിസിയുമാണ്. എന്നാല്‍ ഇവര്‍ മൗനം പാലിക്കുകയാണ്. വിരിലിലെണ്ണാവുന്ന ചിലരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് ഇവയെന്നും ഒരു വ്യക്തിയുടെ ആറോളം ബോട്ടുകള്‍ വരെ ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ടെന്നും പറയുന്നു. ഇത് തര്‍പ്പണ ചടങ്ങുകള്‍ തടസപ്പെടുത്തുന്നതിനുള്ള ആസൂത്രിതനീക്കമാ ണെന്നാണ് ഭക്തര്‍ ആരോപിക്കുന്നത്. ബോട്ടുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് ബോട്ടുടമകള്‍ സ്വന്തം ഉടമസ്ഥതയില്‍ പ്രത്യേകം സ്ഥലം കണ്ടെത്തുകയോ അല്ലെങ്കില്‍ പൊതുജനത്തിന് അസൗകര്യം ഉണ്ടാകാത്തവിധം സ്ഥലം സര്‍ക്കാര്‍ നല്‍കുകയോ വേണം. എന്നാല്‍ അത്തരം നടപടികള്‍ പ്രാവര്‍ത്തികമാക്കാതെ സായാഹ്നങ്ങളിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വരെ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലാണ് ബോട്ട് പാര്‍ക്കിംഗ് നടത്തുന്നത്.സൗകര്യമൊരുക്കുന്നതില്‍ അലംഭാവം
പ്രതികരിക്കാൻ ഇവിടെ എഴുതുക: