ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസില്‍ അമേരിക്കന്‍ താരം മഡിസന്‍ കീസ് തകര്‍പ്പന്‍ ജയത്തോടെ ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ മിറ ആന്‍ഡ്രീവയെ കീഴടക്കിയാണ് താരത്തിന്റെ മുന്നേറ്റം. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ പുരുഷ സിംഗിള്‍സ് രണ്ടാം സീഡ് താരവും നിലവിലെ ജേതാവുമായ നോവാക് ദ്യോക്കോവിച്ച് ജയിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
പ്രീക്വാര്‍ട്ടറില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തിയ ഹര്‍ബര്‍ട്ട് ഹര്‍കാക്സിനെ കീഴടക്കിയാണ് സെര്‍ബിയന്‍ താരം ദ്യോക്കോവിച്ചിന്റെ മുന്നേറ്റം. ലണ്ടന്‍ സമയം ഞായറാഴ്ച രാത്രിയില്‍ ആരംഭിച്ച മത്സരം നിര്‍ത്തിവച്ചു. ഇന്നലെയാണ് പുനഃരാരംഭിച്ചത്. അമേരിക്കന്‍ താരം ക്രിസ്റ്റപര് യൂബാങ്ക്സിനോട് സ്റ്റെഫാനോസ് സിറ്റ്സിപ്പാസ് പരാജയപ്പെട്ട് പുറത്തായതാണ് ക്വാര്‍ട്ടറില്‍ മറ്റൊരു വലിയ സംഭവം. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിറ്റ്സിപ്പാസിന്റെ കീഴടങ്ങല്‍. വനിതാ സിംഗിള്‍സില്‍ എലേന റൈബാക്കിനയ്ക്കും പുരുഷ സിംഗിള്‍സില്‍ ദാനില് മെദ്വെദെവിനും വാക്കോവര്‍ ലഭിച്ചു. പ്രീക്വാര്‍ട്ടറില്‍ റൈബാക്കിനയ്ക്കെിരെ ആദ്യ സെറ്റില്‍ പിന്നിട്ടു നില്‍ക്കവെ പുറം വേദന കാരണം ബ്രസീല്‍ താരം ഹദദ് മായിയ പിന്മാറുകയായിരുന്നു. മെദ്വെദെവിനെതിരെ രണ്ട് സെറ്റ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ യിറി ലെഹെക്ക പിന്മാറുകയായിരുന്നു.
വനിതാ സിംഗിള്‍സില്‍ കരുത്തന് ജയവുമായി അരൈന സബലെങ്ക മുന്നേറി. എക്കാട്ടറിന അലക്സാന്‍ഡ്രോവയെ ആണ് താരം തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: