മുംബൈ: പാരമ്പര്യങ്ങളില്‍ മുഴുകുന്ന, കൃത്യമായ വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് ഇന്ത്യയെ നയിക്കുന്നതെന്ന വിമര്ശനമുയര്ത്തിയിന് പിന്നാലെ നടി കാജോളിന് സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം. ഇതോടെ തന്റെ പ്രസ്താവന മാറ്റി പറഞ്ഞ് മറ്റൊരു ട്വീറ്റുമായി രംഗത്തെത്തി മുഖം രക്ഷിയ്ക്കാന്‍ ശ്രമിക്കുകയാണ് നടി കാജോള്‍. ഇവിടെ മഹാന്മാരായ നേതാക്കള്‍ ഇന്ത്യയെ ശരിയായ ദിശയില്‍ നയിക്കുന്നുണ്ടെന്ന് കാജോള്‍ പുതിയ ട്വീറ്റില്‍ പറഞ്ഞു.
ഞാന്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുവെന്നല്ലാതെ ഏതെങ്കിലും രാഷ്ട്രീയക്കാരെ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും കാജോള്‍ വിശദീകരിച്ചു. ട്രയല്‍ എന്ന പേരില്‍ പുറത്തുവരാനിരിക്കുന്ന കോടതിമുറിയിലെ വാഗ്വാദങ്ങളും നാടകീയതകളും നിറയുന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്കി അഭിമുഖത്തിലാണ് കാജോള്‍ ചില വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.
ഇതേ തുടര്‍ന്ന് കാജോളിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.ഇതോടെയാണ് താരം മാപ്പ് പറഞ്ഞില്ലെങ്കിലും അതിന് തത്തുല്ല്യമായ ക്ഷമാപണവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: