ഈരാറ്റുപേട്ട: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് ഒരു മാസത്തിനുള്ളില്‍ തകര്‍ന്നു. വേലത്തുശേരിയിലാണ് ടാറിങ് തകര്‍ന്ന് റോഡിന് നടുവില്‍ കുഴികള്‍ രൂപപെട്ടത്. കനത്ത മഴ മൂലമുണ്ടായ നീരോഴുക്കിനെ തുടര്‍ന്നാണ് റോഡ് തകര്‍ന്നത്.
വെള്ളമൊഴുക്കുള്ള സ്ഥലങ്ങളെ സംബന്ധിച്ച് മതിയായ പഠനം നടത്താതെയാണ് ടാറിങ് പൂര്‍ത്തിയാക്കിയതെന്നും ആരോപണമുണ്ട്. മഴക്കാലമാരംഭിച്ചപ്പോള്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ വരും കാലങ്ങളില്‍ റോഡിന്റെ അവസ്ഥ എന്താകുമെന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പതിറ്റാണ്ടുകളായി പൊട്ടിപൊളിഞ്ഞ റോഡും, റോഡ് നിര്‍മാണവുമായി ബന്ധപെട്ടുണ്ടായ വാദപ്രതിവാദങ്ങളുമെല്ലാം ഏറെ ചര്‍ച്ചയായതാണ്. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്കുള റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഹൈക്കോടതിയില്‍ വരെ എത്തിയിരുന്നു. ആദ്യത്തെ കരാറുകാരന് നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലില്‍ റിസ്ക് ആന്‍ഡ് കോസ്റ്റില്‍ കരാറുകാരനെ ഒഴിവാക്കിയശേഷം ഊരാളുങ്കള്‍ ലേബര്‍ കോര്പറേറ്റിവ് സൊസൈറ്റിയാണ് ടെന്‍ഡര്‍ എടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ആദ്യം തന്നെ ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. 20 കോടിയോളം രൂപാ മുടക്കിയാണ് ഊരാളുങ്കലിനെ കരാര്‍ ഏല്പിച്ചത്. പൊതുമരാമത്ത് വകുപ്പും കരാറുകാരുമെല്ലാം വിശദമായ പഠനം നടത്തിയാണ് ടാറിങ് പൂര്‍ത്തിയാക്കിയതെന്ന് പറയുന്നുണ്ടെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ റോഡ് തകര്‍ന്നത് ആശങ്കയോടെയാണ് പ്രദേശവാസികള്‍ നോക്കി കാണുന്നത്.
മഴക്കാലത്ത് ശക്തമായ ഉറവയുള്ള പ്രദേശങ്ങളില്‍ തറയോട് പതിപ്പിക്കാതെയാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വേലത്തുശേരിയില്‍ മാത്രം മൂന്ന് ഭാഗങ്ങളില്‍ ഉറവയെ തുടര്‍ന്ന് ടാറിങ് തകര്‍ന്നിട്ടുണ്ട്. സമീപത്ത് തന്നെ ടാറിങിന് വിള്ളലുമുണ്ടായിട്ടുണ്ട് തുടര്‍ച്ചയായി വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ബാക്കി ഭാഗം കൂടി തകരുമെന്നതാണ് സ്ഥിതി. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ശാസ്ത്രിയമായ പഠനം ഇല്ലാതെ ടാറിങ് നടത്തിയതാണ് റോഡ് തകരാന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ ഭാഗത്തെ ടാറിംഗ് മാറ്റി ടൈല്‍ പാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.റോഡിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാത്ത് ഈരാറ്റുപേട്ട അസി. എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: