കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ഹൈക്കോടതിയില്‍ അപ്പീലിനായി തനിക്ക് സ്പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണം എന്നാവശ്യപ്പെട്ട് മല്ലിയമ്മ സമര്‍പ്പിച്ച റിട്ട് പെറ്റീഷന് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജൂലൈ 10ന് വാദം കേള്‍ക്കും.
കേസില്‍ വിധി വന്ന എപ്രിലില്‍ തന്നെ ഹൈക്കോടതിയില്‍ അപ്പീലിനായി തനിക്ക് സ്പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണം എന്നാവശ്യപ്പെട്ട് മല്ലിയമ്മ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. അതിന്മേല് തീരുമാനം ആകാത്ത സാഹചര്യത്തില്‍ ആണ് റിട്ട് ഫയല്‍ ചെയ്തത്.
മധു കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷം കേസ് എങ്ങുമെത്താതെ നീണ്ടു പോയതും പിന്നീട് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആയി വന്ന അഡ്വ. രാജേഷ്.എം.മേനോന് 14 മാസം കൊണ്ട് വിധിയിലേക്ക് എത്തിച്ചതുമാണ് അപ്പീലിനും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണം എന്ന നിഗമനത്തിലേക്കും എത്തിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ എസ്. ശ്രീകുമാര്‍ മല്ലിയമ്മക്ക് വേണ്ടി ഹാജരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: