കോട്ടയം: ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന പഠനശിബിരം 29, 30 തീയതികളില്‍ ഏറ്റുമാനൂരില്‍ നടക്കും. ഇതിന് മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു. വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ് ഉദ്ഘാടനം ചെയ്തു. രാജ്യം ഏക സിവില്‍ കോഡിനെപ്പറ്റി ചിന്തിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പഠന ശിബിരത്തിലെ മുഖ്യ വിഷയങ്ങളിലൊന്ന് ഏക സിവില്‍ കോഡായിരിക്കും. ഭാരത് ഹോസ്പിറ്റല്‍ എം.ഡി ഡോ. വിനോദ് വിശ്വനാഥന് രക്ഷാധികാരിയും ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ചെയര്‍മാനുമായി 101 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്.
ആര്‍എസ്എസ് കോട്ടയം ജില്ലാ സഹസംഘചാലക് ജി.കെ. ഉണ്ണികൃഷ്ണനില്‍ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ധനസമാഹരണത്തിന്റെ ഉദ്ഘാടനം വി. മഹേഷ് നിര്‍വഹിച്ചു.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.വി. ശിവകുമാര്‍, മേഖലാ സെക്രട്ടറി പി.സി. സജി, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. സി.എന്‍. പരമേശ്വരന്, ജില്ലാ സെക്രട്ടറി ശ്രീലാല്‍ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: