പാലക്കാട് : നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചുവന്നിരുന്ന റിസോര്‍ട്ട് പോലീസ് പൂട്ടിക്കെട്ടി. അട്ടപ്പാടി ചീരക്കടവില്‍ ഭവാനിപ്പുഴയരികില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന റിസോര്‍ട്ടാണ് പുതൂര്‍ പോലീസ് പൂട്ടി സീല്‍ ചെയ്തത്. പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവ് 70 ഏക്കറില്‍ വാനിത്തായി എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടാണ് യാതൊരു സുരക്ഷ മാനദണ്ഡങ്ങളും രേഖകളുമില്ലാതെയും പ്രവര്‍ത്തിച്ചു വന്നിരുന്നത്.
അട്ടപ്പാടിയില്‍ അനധികൃതമായി നടന്നുവരുന്ന റിസോര്‍ട്ടുകളും ഹോംസ്റ്റേകള്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എംപി, എംഎല്‍എ, സബ് കളക്ടര്‍ അടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റിയില്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെയുള്ള ഈ നടപടിയെന്ന് പോലീസ് പറഞ്ഞു.
അതേസമയം പുഴ പുറമ്പോക്ക് കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നേരത്തെ നിയമവിരുദ്ധമായി നിര്‍മിച്ച ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ടിന്റെ പ്രധാന കെട്ടിടം പൊളിച്ചു നീക്കിയിരുന്നു. മുഴുവന്‍ കെട്ടിടങ്ങളും പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: