ചെന്നൈ: ശിവകാശിലെ പതിനായിരക്കണക്കായ തീപ്പെട്ടിക്കമ്പനി തൊഴിലാളികള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനോട് തീപ്പെട്ടി കമ്പനികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ചൈനീസ് ലൈറ്ററുകളുടെ ഇറക്കുമതി നിരോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനോട് അനുകൂലമായി കേന്ദ്രം പ്രതികരിക്കുകയായിരുന്നു. പൂര്‍ണ്ണ നിരോധനമല്ലെങ്കിലും തീപ്പെട്ടിക്കമ്പനികളെ ശക്തമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം.
സൗത്ത് ഇന്ത്യ മാച്ച് മാനുഫാക്ചറേഴ്സ് അസോസിയേഷന് വേണ്ടിയാണ് അണ്ണാമലൈ കേന്ദ്രസര്‍ക്കാരിനോട് അപേക്ഷിച്ചരുന്നു. ഇതനുസരിച്ച് വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ അനുകൂല നിലപാട് എടുക്കുകയായിരുന്നു. ചൈനയില്‍ നിന്നുള്ള വില കുറഞ്ഞ സിഗര്‍ ലൈറ്ററുകള്‍ വന്‍തോതില്‍ ഇന്ത്യയില്‍ എത്തുന്നത് തീപ്പെട്ടിക്കമ്പനികളുടെ നിലനില്‍പിനെ ബാധിച്ചിരുന്നു. ഇതിനാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നത്. ഈ തീരുമാനം കൈക്കൊണ്ട കേന്ദ്ര സര്‍ക്കാരിനും മന്ത്രി പീയൂഷ് ഗോയലിനും അണ്ണാമലൈ ട്വീറ്റിലൂടെ നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: