ആലപ്പുഴ: ടൂറിസം പോലീസും തുറമുഖ ഉദ്യോഗസ്ഥരും സംയുക്തമായി കൈനകരി മീനപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയില്‍ പത്ത് ബോട്ടുകളില്‍ ക്രമക്കേട് കണ്ടെത്തി.ഹൗസ് ബോട്ട്,ശിക്കാര വള്ളം,മോട്ടോര്‍ ബോട്ട് എന്നിവയടക്കം 21 ബോട്ടുകളാണ് പരിശോധിച്ചത്.യാതൊരു രേഖകളുമില്ലാത്ത നാല് ഹൗസ് ബോട്ടുകള്‍ പിടിച്ചെടുത്തു.ഇവ തുറമുഖ വകുപ്പിന്റെ ആര്യാട് യാര്‍ഡിലേക്ക് മാറ്റി.
ഭാഗികമായി രേഖകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ ആറ് ബോട്ടുകളുടെ ഉടമകള്‍ക്ക് ഒരു ലക്ഷം രൂപ പിഴ ഈടാക്കാന്‍ നോട്ടീസ് നല്കി. കൂടുതല്‍ ആളുകളെ കയറ്റി പോകുന്നതായി ശ്രദ്ധയില്‍പ്പെട്ട ജലഗതാഗത വകുപ്പിന്റെ എ-52 ബോട്ട് പരിശോധിച്ചെങ്കിലും അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരില്ലെന്ന് വ്യക്തമായി. 19 ഹൗസ് ബോട്ട്, ഒരു ശിക്കാര ബോട്ട്, ജലഗതാഗത വകുപ്പിന്റെ ഒരു ബോട്ട് എന്നിവയാണ് പരിശോധിച്ചത്.പരിശോധനയില്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അനില്‍കുമാര്‍ കെ, ടഗ് ഡ്രൈവര്‍. പി, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജയകുമാര്‍.എസ്, ലെഞ്ചുമോള്. എസ്, ജോക്ഷിത് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: