തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളേജും ആശുപത്രിയും കേന്ദ്രീകരിച്ച് മത തീവ്ര വാദപ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളും രോഗികളും ആശങ്കയില്‍. അഭിപ്രായ സ്വാതന്ത്യം പോലും ഇല്ലാതാകുന്ന അവസ്ഥയാണ് നിലവില്‍.
മെഡിക്കല്‍കോളേജ് പരിസരത്ത് തീവ്ര മതവിഭാഗക്കാര്‍ തമ്പടിക്കുന്നത് സ്ഥിരമായിരുന്നു. നിരോധിച്ച പിഎഫ്ഐ സംഘടനകളിലെ പ്രവര്‍ത്തകരായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. ഇടത് വലത് മുന്നണികളിലെ നേതാക്കള്‍ ഇതിന് ഒത്താശയും ചെയ്തു കൊടുത്തിരുന്നു. എന്നാല്‍ പിഎഫ്ഐയെ നിരോധിച്ചതോടെ ഇവര്‍ നിശബ്ദ പ്രവര്‍ത്തനത്തിലേക്ക് നീങ്ങി. സാഹൂഹിക പ്രവര്‍ത്തനങ്ങളിലൂടെ പ്രീതി പിടിച്ചു പറ്റി തങ്ങളുടെ ആധിപത്യം മെഡിക്കല്‍ കോളേജിലും ആര്‍സിസിയിലും നേടിയെടുത്തായിരുന്നു പ്രവര്‍ത്തനം പുനരാരംഭിച്ചത്.
മാലി പോലുള്ള രാജ്യങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും നിരവധി പേര് ചികിത്സക്കായി മെഡിക്കല്‍കോളേജിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും എത്തുന്നുണ്ടണ്ട്. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് സന്നദ്ധ സംഘടനകളുടെ പേരില്‍ നടത്തുന്ന ചില കേന്ദ്രങ്ങളിലാണ്. താമസം, ഭഷണം എല്ലാം സൗജന്യമായി ഇവര്‍ നല്കുന്നു. ഇതിലൂടെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അനുകമ്പ നേടിയെടുത്താണ് പ്രവര്‍ത്തനങ്ങള്‍.
മെഡിക്കല്‍കോളേജില്‍ പ്രത്യേക മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ച് യോഗങ്ങള്‍ നടത്താറുണ്ട്. ലവ്ജിഹാദ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും തങ്ങളുടെ മത തത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇവര്‍ക്ക് നിര്‍ദ്ദേശം നല്കുന്നു. ഇതിന്റെ പരിണിത ഫലമാണ് ഓപ്പറേഷന് തിയേറ്ററില്‍ ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്വന്നത്. ഇവര്‍ മത തീവ്രവാദികള്‍ നടത്തുന്ന യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നും ആരോപണുണ്ട്. മറ്റ് വിദ്യാര്‍ത്ഥിനികളെ ഏകോപിപ്പിക്കുന്നതിനും ഇവര്‍ നേതൃത്വം നല്‍കാറുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ ആഘോഷപരിപാടികളില്‍ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. ഇല്ലെങ്കില്‍ പുറത്ത് നിന്നുള്ളവരുടെ ഭീഷണി നേരിടേണ്ടിവരുന്നുണ്ട്.
മറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പലപ്പോഴും ഇക്കൂട്ടര്‍ ഭീഷണപ്പെടുത്തുന്നതിനാല്‍ അവര്‍ പ്രതികരിക്കാറില്ല. മെഡിക്കല്‍ കോളേജിലെയും ആശുപത്രിയിലെയും ജീവനക്കാരും ഇക്കൂട്ടരുടെ ഭീഷണി നേരിടുന്നു. ഇവരുടെ താളത്തിനൊത്ത് ജോലി നോക്കണം. ആര്‍സിസിയില്‍ ഇവരുടെ ഭീഷണി വളരെ കൂടുതലാണ്. മെഡിക്കല്‍കോളേജില്‍ ആംബുലന്‍സുകള്‍ വരെ ഇവര്‍ പറയുന്നത് അനുസരിച്ച് മാത്രമെ മൃതദേഹങ്ങള്‍ കൊണ്ടണ്ടണ്ടു പോകാവൂ. ഇല്ലെങ്കില്‍ ഡ്രൈവര്‍മാര്‍ മര്‍ദ്ദനം നേരിടേണ്ടി വരും. സമീപത്ത് പള്ളികള്‍ നിര്‍മ്മിക്കാനുള്ള തത്രപ്പാടിലാണ് ഇവരിപ്പോള്‍. മാലിയില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും വരുന്നവരില്‍ നിന്ന് നാട്ടില്‍ നിന്നും സംഭാവന തുകയായി പണംഅയയ്ച്ച് തരാന്‍ ആവശ്യപ്പെടുന്നു. എംഎല്‍എ ഹോസ്റ്റലിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടല്‍മുതലാളിയും ഒരു റിട്ട. ലോ സെക്രട്ടറിയുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്ന് മെഡിക്കല്‍കോളേജുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: