ഒറ്റപ്പാലം: പ്രശസ്ത ചലച്ചിത്ര സംവിധായകനായിരുന്ന ലോഹിതദാസിന്റെ ചരമദിനത്തില്‍ അദ്ദേഹത്തിന്റെ ലക്കിടി അകലൂരിലെ അമരാവതിയില്‍ അനുസ്മരണ സമ്മേളനം നടന്നു. ഭാര്യ സിന്ധു ലോഹിതദാസ്, മക്കളായ വിജയ ശങ്കര്‍, ഹരികൃഷ്ണന് എന്നിവര്‍ രാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സംവിധായകന് ഉദയ് ശങ്കര്‍, നന്ദന് ചാലക്കുടി, കുഞ്ചന്‍ സ്മാരകം രാജേഷ്, രാധാകൃഷ്ണന് മാന്നനുര്, പഞ്ചായത്തംഗം ടി. മണികണ്ഠന്, എസ്.ആര്. ജഗദീഷ് ഉണ്ണി, എന്‍. ശ്രീജയന്‍ തുടങ്ങിയവര്‍ ഓര്‍മകള്‍ പങ്കുവെച്ചു.
അമരാവതിയില്‍ എഴുതാന്‍ ബാക്കി വെച്ച കഥകള്‍ പാതിയാക്കിയായിരുന്നു ലോഹിതദാസിന്റെ വിട പറച്ചില്. കിരീടം, വാത്സല്യം, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തനിയാവര്‍ത്തനം, അമരം എന്നിങ്ങനെ സ്നേഹബന്ധങ്ങളുടെ കഥകള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു. 20 വര്‍ഷത്തെ കലാജീവിതത്തില്‍ 44 തിരക്കഥകള്‍ എഴുതി. ഇതില്‍ 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ആറ് സംസ്ഥാന ചലിച്ചിത്ര പുരസ്കാരവും ഒരു ദേശീയ ചലചിത്ര പുരസ്കാരവും അംഗീകാരമായെത്തി.
തിരക്കഥാകൃത്ത്, സംവിധായകന് എന്നിവയ്ക്കു പുറമെ ഗാനരചയിതാവ്, നിര്‍മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് മേഖലകളിലും പ്രതിഭ തെളിയിച്ചു. നിവേദ്യം, ചക്കരമുത്ത്, കസ്തൂരിമാന്‍, സൂത്രധാരന്‍, അരയന്നങ്ങളുടെ വീട്, ജോക്കര്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: