തിരുവനന്തപുരം : ഏകീകൃത സിവില്‍ കോഡ് ജനങ്ങളില്‍ വിവേചനം ഉണ്ടാക്കുന്നതല്ല. മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഏകീകൃത സിവില്‍ കോഡ് നിലവിലുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകീകൃത സിവില്‍ കോഡ് ജനങ്ങളില്‍ ഒരിക്കലും വിവേചനം ഉണ്ടാക്കില്ല. വിഷയത്തില്‍ അവസരവാദ നിലപാടാണ് മുസ്ലിംലീഗ് സ്വീകരിച്ചിട്ടുള്ളത്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല. യുവാക്കള്‍ തൊഴിലിനായി ഇന്ന് കേരളം വിട്ട് അന്യ സ്ഥലങ്ങളിലേക്ക് പോവുകയാണ്. കാലത്തിന് അനുസരിച്ചുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിലും, വ്യവസായത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സംസ്ഥാനം ഏറെ പിന്നിലാണ്. വലിയ കമ്പനികളെല്ലാം കേരളം വിട്ടുപോവുകയാണ്. ഇക്കാര്യത്തില്‍ സിപിഎം ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോ.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അഞ്ച് സീറ്റുകളില്‍ വിജയ പ്രതീക്ഷയുണ്ട്. എന്നാല്‍ കേന്ദ്രമന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് പ്രധാനമന്ത്രിയും മറ്റു മുതിര്‍ന്ന നേതാക്കളുമാണ് തീരുമാനമെടുക്കുക. ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ക്കില്ലെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: