റിയാദ്: സൗദി അറേബ്യൻ പ്രവിശ്യയായ ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നിലുണ്ടായ വെടിവെയ്പിൽ രണ്ട് പേര് മരിച്ചു. കാറിലെത്തിയ ഒരാള്‍ കോണ്‍സുലേറ്റ് ബില്‍ഡിങിന് സമീപം വാഹനം നിര്‍ത്തി തോക്കുമായി പുറത്തിറങ്ങി കോണ്‍സുലേറ്റിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ അറിയിച്ചു.
ബുധനാഴ്ച രാത്രിയോടെയാണ് വെടിവെയ്പ് ഉണ്ടായത്. കാറിലെത്തി വെടിയുതിര്‍ത്ത ആള് ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. വെടിവെയ്പിൽ രണ്ട് പേര് മരിച്ചതായി അമേരിക്കന്‍ അധികൃതരും സ്ഥിരീകരിച്ചു. അമേരിക്കന്‍ കോണ്‍സുലേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ നേപ്പാള്‍ പൗരനാണ് മരിച്ചവരില്‍ ഒരാള്‍. വെടിവെയ്പിൽ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് മരണപ്പെടുകയായിരുന്നു. അതേ സമയം അക്രമിയെ സുരക്ഷാ സേന വെടിവെച്ചു കൊന്നതായും സേനാ വക്താക്കൾ അറിയിച്ചു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കോ അമേരിക്കന്‍ പൗരന്മാര്ക്കോ പരിക്കേറ്റിട്ടില്ലെന്നും സംഭവത്തെ തുടര്‍ന്ന് കോണ്‍സുലേറ്റ് അടച്ചതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ട നേപ്പാള്‍ പൗരന് സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയുടെ ജീവനക്കാരനാണ്. ഇയാളുടെ മരണത്തിൽ അനുശോചനം അറിയിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു.
അതേ സമയം അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റും സൗദി അധികൃതരുമായി ആശയ വിനിമയം നടത്തിവരികയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മക്ക പോലീസ് വക്താവ് അറിയിച്ചു.
നേരത്തെ 2004 ലും 2016ലും അമേരിക്കൻ കോൺസുലേറ്റിന് നേർക്ക് ആക്രമണം ഉണ്ടായിട്ടുണ്ട്. 2016 ൽ കോൺസുലേറ്റിന് സമീപമുള്ള ആശുപത്രിക്ക് മുന്നിൽ ചാവേർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. 2004 ൽ കോൺസുലേറ്റിലേക്ക് അതിക്രമിച്ച് കയറിയ അഞ്ച് തോക്കുധാരികൾ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കെട്ടിടം തകർക്കുകയും അഞ്ച് ജീവനക്കാരെയും നാല് സൗദി സുരക്ഷാ ഉദ്ദ്യോഗസ്ഥരെയും കൊലപ്പെടുത്തിയിരുന്നു. സൗദിയിൽ അമേരിക്കൻ കോൺസുലേറ്റിന് നേർക്ക് നടക്കുന്ന ആക്രമണങ്ങളിൽ അമേരിക്ക കടുത്ത അമർഷമാണ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: