മുംബൈ: ക്യുഎസ് ആഗോള യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ആദ്യമായി ഒരു ഇന്ത്യന്‍ സര്‍വ്വകലാശാല 150 നുള്ളില്‍ സ്ഥാനം പിടിച്ചു. ഐഐടി ബോംബെയാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യന്‍ റാങ്കിങ്ങില്‍ ഐഐടി ബോംബെയ്ക്ക് ഒന്നാം സ്ഥാനമാണെങ്കില്‍ ആഗോള തലത്തില്‍ 149ാം സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഐഐടി ബോംബെയുടെ ആഗോള റാങ്കിങ്ങ് 172 മാത്രമായിരുന്നു. 23 റാങ്കുകള്‍ ഉയര്‍ന്നാണ് ഈ വര്‍ഷം 149ാം സ്ഥാനം നേടിയത്.
ഇതിന് മുമ്പ് ക്യുഎസ് ആഗോള യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ 147ാം സ്ഥാനം ബെംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നേടിയിരുന്നു. അതിന് ശേഷം ഇന്ത്യയില്‍ നിന്നും ഒരു യൂണിവേഴ്സിറ്റിയും 150ന് മുകളിലേക്ക് കയറിയിട്ടില്ല.
ഈ വര്‍ഷം ബെംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ആഗോള റാങ്കിങ്ങ് 155ല്‍ നിന്നും 225 ആയി താഴ്ന്നു. ഇത്തവണ ക്യുഎസ് ആഗോള യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ഇന്ത്യയില്‍ നിന്നും 45 സര്‍വ്വകലാശാലകള്‍ സ്ഥാനം പിടിച്ചു. കഴിഞ്ഞ വര്‍ഷം വെറും 41 സര്വ്വകലാശാലകളേ ഉണ്ടായിരുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: