പട്ടാമ്പി: കൊപ്പം വില്ലേജ് ഓഫീസര്‍ കെ. മുഹമ്മദ് ഇസ്ഹാക്കിനെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. കൃത്യനിര്‍വ്വഹണത്തിലെ വീഴ്ച ഉള്‍പ്പെടെയുളള കാര്യങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയ സാഹചര്യത്തിലാണ് കളക്ടര്‍ നടപടി സ്വീകരിച്ചത്. എന്‍ജിഒ യൂണിയന് ജില്ലാ നേതാവുകൂടിയാണ് മുഹമ്മദ് ഇസ്ഹാക്ക്.
കളക്ടറാണ് നടപടി സ്വീകരിച്ചത്. കൃത്യനിര്‍വഹണത്തിലെ വീഴ്ച, ഭൂമി അളുന്നതിന് തുക കൈപ്പറ്റല്‍, പൊതുജനങ്ങളോട് മോശമായി പെരുമാറല്‍, തുടങ്ങിയ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്ഷന്. റവന്യൂമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വകുപ്പ്തല അന്വേഷണത്തിന് ശേഷമായിരുന്നു നടപടി. പഞ്ചായത്തില്‍ വ്യാപകമായി നടക്കുന്ന വയല്‍ നികത്തിലിന് വില്ലേജ് ഓഫീസര്‍ ഒത്താശ ചെയ്തുകൊടുക്കുന്നുവെന്നാരോപണവുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: