പാലക്കാട്: അമിതമായ ജോലിഭാരത്താല്‍ വൈദ്യുതിവകുപ്പ് ജീവനക്കാര്‍ നരകിക്കുന്നു. മഴക്കാലമായതിനാല്‍ ജോലി ഇരട്ടിച്ചിരിക്കുകയാണ്. ജില്ലയില്‍ വിവിധ ഓഫീസുകളിലായി 840 തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 300 പേരാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.
ടെക്നിക്കല്‍ ജോലികള്‍ക്ക് പോലും താത്കാലിക നിയമനമാണ് നടക്കുന്നത്. മീറ്റര്‍ റീഡിങ് ഉള്‍പ്പെടെയുള്ള തസ്തികയില്‍ പോലും താത്കാലികക്കാരെയാണ് നിയമിക്കുന്നത്.
അസിസ്റ്റന്റ് എന്‍ജിനീയര്‍, സബ് എന്‍ജിനീയര്‍,ഓവര്‍സിയര്‍, ലൈന്മാന്മാര്,മസ്ദൂര്‍ തസ്തികകളിലാണ് പുതിയനിയമനം നടക്കാത്തത്. പാലക്കാട് മാത്രം 446 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു.
കാറ്റിലും മഴയിലും മരങ്ങള്‍ വീണ് പോസ്റ്റുകള്‍ മുറിഞ്ഞും ലൈന്‍ പൊട്ടുന്നതും വ്യാപകമാണ്. വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതില്‍ കാലതാമസമെടുക്കുന്നു.
വേണ്ടത്ര സുരക്ഷയില്ലാത്തതിനാല്‍ പോസ്റ്റില്‍ കയറി അപകടമരണവും ഉമ്ടായിട്ടുണ്ട. താത്കാലിക ജീവനക്കാരായതിന്റെ പേരില്‍ ഇവര്‍ക്ക് ബോര്‍ഡില്‍ നിന്നും നഷ്ടപരിഹാരവും ലഭിക്കാറില്ല.
നഷ്ടപരിഹാരം നല്‍കണമെന്ന് വിവിധ സംഘടനകള്‍ കാലങ്ങളായി ആവശ്യപ്പെടുന്നു. വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ നാട്ടിലാണ് ജീവനക്കാര്‍ ഈ ദുരിതം അനുഭവിക്കുന്നത്. പ്രശ്നം ഗുരുതരമായിട്ടും മന്ത്രി ഇടപെടാന്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: