തൃശ്ശൂര്‍: സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക പരിശീലനം നല്കി. പരിശീലന പരിപാടിക്ക് ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. അഞ്ജലി ധനഞ്ജയന്, ഡോ. ശ്രീറാം ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്കി. പാലിയേറ്റിവ് പരിശീലകരായ ജോസ് പുളിമൂട്ടില്‍, കേന്ദ്ര സര്‍ക്കാരിന്റെ ഫ്ളോറെന്‍സ് നൈറ്റിങ്കേല്‍ അവാര്‍ഡ് ജേതാവ് ഷീലാ റാണി, ലാല്കൃഷ്ണന് നമ്പൂതിരി, മനോജ്, ഡോക്ടര്‍മാരുടെ സംഘടനയായ ഹെല്‍പ്പ് ഫോര്‍ ഹെല്പ്ലെസ്സ്’ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്കി.
ആര്‍എസ്എസ് പ്രാന്ത സഹ പ്രചാര്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന് സേവാസന്ദേശം നല്കി. ഭാരതത്തില്‍ നിലനിന്നിരുന്ന ചികിത്സാ സമ്പ്രദായങ്ങളെ പറ്റി കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്തണമെന്നും അത് ലോകഹിതത്തിനായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. യോഗയെ ലോകം അംഗീകരിച്ചത് ഉദാഹരണമാണ്. ലോക ക്ഷേമമാണ് സേവാഭാരതി ലക്ഷ്യം വയ്ക്കുന്നത് എന്നതുകൊണ്ട് ഇത്തരത്തിലുള്ള കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തകരെ കണ്ടെത്തി പരിശീലനം നല്‍കേണ്ടതും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വരും വര്‍ഷത്തില്‍ കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 500 യൂണിറ്റുകളില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സേവാഭാരതി ലക്ഷ്യം വയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: