ഷൊര്‍ണൂര്‍: വന്ദേഭാരത് ട്രെയിനില്‍ ശുചിമുറിയില്‍ കയറി മണിക്കൂറുകളോളം ഒളിച്ചിരുന്ന സംഭവത്തില്‍ യുവാവിനെ ഒറ്റപ്പാലം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കാസര്‍കോഡ് ഉപ്പള സ്വദേശി ശരണ്‍ ഷെട്ടി (26) യെയാണ് റിമാന്‍ഡ് ചെയ്തത്.
ട്രെയിനില്‍ സഹയാത്രക്കാര്‍ക്ക് ശല്യമാകുന്ന തരത്തില്‍ പെരുമാറിയതിനും മറ്റു യാത്രക്കാര്‍ക്കും ഉപയോഗിക്കേണ്ട ശുചിമുറി ദുരുപയോഗം ചെയ്തതിനും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനുമാണ് റെയില്‍വെ സംരക്ഷണസേന ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.
ഞായറാഴ്ച കാസര്‍കോഡ് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനില്‍ കാസര്‍കോഡ് നിന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്ത ശരണ്ഷെട്ടി ശുചിമുറിയില്‍ കയറി വാതില്‍ അടച്ച് ഒളിച്ചിരിക്കുകയായിരുന്നു. മൂന്നര മണിക്കൂറിന് ശേഷം ഷൊര്‍ണൂരിലെത്തിയപ്പോള്‍ ട്രെയിനിലെ ശുചിമുറി കുത്തിപ്പൊളിച്ചാണ് ഇയാളെ പുറത്തിറക്കിയത്.
ശുചിമുറിയുടെ സെന്‍സര്‍ ഡോര്‍ തകര്‍ക്കേണ്ടി വന്നതിനാല്‍ ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടവും റെയില്‍വെക്ക് ഉണ്ടായി. ഇയാളെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് റെയില്‍വെ സംരക്ഷണസേന പറഞ്ഞു. ഇയാള്‍ പറഞ്ഞ പേരും വിലാസവും തെറ്റാണ്. മാനസിക പ്രശ്നമുള്ളതാണോയെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ടെന്നും ആര്‍പിഎഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: