തുറവൂര്‍: കുത്തിയതോട് പഞ്ചായത്തിലെ തീരപ്രദേശങ്ങളില്‍ കുടിവെള്ളം നിരന്തരം തടസപ്പെടുന്നതില്‍ പ്രതിഷേധിച്ച് മഹിളമോര്‍ച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്താഫീസിനു മുമ്പിലേക്ക് കാലികുടവുമേന്തി മാര്‍ച്ച് നടത്തി. ബിജെപി ആലപ്പുഴ ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
ഒന്ന് ,പതിനാറ് വാര്‍ഡുകളിലാണ് കുടിവെള്ള വിതരണം നിരന്തരംതടസ്സപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ ജലജീവന്‍ മിഷന് പദ്ധതിയിലൂടെ സാമ്പത്തിക സഹായം നല്‍കിയിട്ടും, ജപ്പാന്‍കുടിവെള്ള പദ്ധതി നടപ്പാക്കിയിട്ടും കുടിവെള്ള വിതരണം മുടങ്ങുന്നത് കേരള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്മാരുടെ കെടുകാര്യസ്ഥത മൂലമാണെന്ന് വിമല്‍ രവീന്ദ്രന് പറഞ്ഞു.
മഹിളമോര്‍ച്ച മണ്ഡലം കമ്മറ്റി പ്രസിഡന്റ് പ്രീതി ഷാജി, ബിജെപി സംസ്ഥാന സമിതി അംഗം സി.മധുസൂതനന്, മഹിള മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ബീന പ്രശാന്ത്,ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എസ്.വി അനില്‍കുമാര്‍, എം.മനോജ്, മണ്ഡലം വൈസ് പ്രസിഡന്റ് ആര്.ജയേഷ് , ബിജു പൊന്നിന്കണ്ടം, ബിജെപി കുത്തിയതോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് റോമേഷ്, ജെ. സുധാദേവി, ഷീന, ഇന്ദു, ശാലിനി, ബേബി, യമുന, പ്രശാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: