ഉപാസനാസാധന:
ദേവദര്‍ശനം
എന്തിനാണു ദേവദര്‍ശനം ചെയ്യുന്നത്?
വിധി പ്രകാരം ദേവദര്‍ശനം ചെയ്യുന്നതുമൂലം:
പവിത്രവും വിനമ്രതാപൂര്ണ്ണവുമായ ജീവിതം നയിക്കാനുള്ള ഇച്ഛ ഉണരുന്നു.
സകല മനുഷ്യരോടും സമത്വഭാവവും ഐക്യഭാവവും ഉളവാകുന്നു.
അതിനാല്‍ ദേവദര്‍ശനം ഇപ്രകാരം ചെയ്യുക.
മനസ്സ് ശാന്തമാക്കി ദേവാലയത്തില്‍ പ്രവേശിക്കുക മനസ്സു അശാന്തമാണെങ്കില്‍ ശാന്തമാകട്ടെ എന്ന ഭാവനയോടെ ദേവാലയത്തില്‍ പ്രവേശിക്കുക.
ശാന്ത മനസ്സോടെ ദര്‍ശനം ചെയ്യുക. ശാന്തമായ മനസ്സില്‍ ഭക്തി സ്വാഭാവികമായി ഉയരും. ഭക്തി മൂലമാണു ഫലം ലഭിക്കുന്നത്.
ദേവ വിഗ്രഹം ഈശ്വരന്റെ പ്രതിനിധി ആണ്. തന്മൂലം അതിനോടു ഈശ്വരനോടെന്നപോലെത്തന്നെ ഭക്തിഭാവം പുലര്‍ത്തുക. അതിനേക്കാള്‍ ഒട്ടും കുറവു പാടില്ല.
ദേവദര്‍ശന സമയത്തു സര്‍വശക്തനെ സ്മരിക്കുക, നമിക്കുക. അല്പസമയം ഇഷ്ടമന്ത്രമോ, ഈശ്വരനാമമോ ഭക്തി
പൂര്‍വം മാനസികമായി ജപിക്കുക. ഞാന്‍ അങ്ങയുടെ അംശമാണ് എന്ന ആത്മീയഭാവത്തോടെ ജപിക്കുക.
കൂടുതല്‍ ഭാവനാശീലരായ വ്യക്തികള്‍ തങ്ങളുടെ കര്ത്തവ്യാത്മകമായ പ്രാര്‍ത്ഥനയും സ്മരിക്കുക.
ഒടുവില്‍ ഭഗവാനെ, സകലര്‍ക്കും സദ്ബുദ്ധി നല്കിയാലും, സകലര്‍ക്കും ഉജ്വലമായ ഭാവി നല്കിയാലും എന്ന പ്രാര്‍ത്ഥനയോടെ ദേവദര്‍ശനം സമാപിപ്പിക്കുക.
സാത്വികമായ അന്തരീക്ഷത്തില്‍ പ്രഭാവം തന്നില്‍ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കുറച്ചു സമയം ദേവാലയത്തില്‍ പൂര്‍ണ ശാന്തതയോടെ ഇരിക്കുക.
കഴിയുമെങ്കില്‍ ദേവാലയത്തില്‍ സേവനപരമായ എന്തെങ്കിലും ജോലി നിര്‍വഹിച്ചശേഷം മടങ്ങുക.
സ്വാദ്ധ്യായം
എന്താണു സ്വാദ്ധ്യായം?
സദ് സാഹിത്യത്തിന്റെ അദ്ധ്യയനത്തിനു സ്വാദ്ധ്യായം എന്നു പറയുന്നു.
എന്റെ ചിന്തകളിലും, പെരുമാറ്റങ്ങളിലും, സ്വഭാവത്തിലും എന്തു ദോഷങ്ങളാണുള്ളത്, എന്തു ഗുണങ്ങളാണുള്ളത് എന്നിവയെ മനസ്സിന്റെ പാളികള്‍ ഇളക്കി നോക്കുന്നതിനും സ്വാദ്ധ്യായം എന്നു പറയുന്നു.
സ്വാദ്ധ്യായം എന്തുകൊണ്ടു ചെയ്യണം?
പതനത്തിലേക്കു നയിക്കുന്ന ഇച്ഛകളിലാണു പൊതുവേ ആളുകളുടെ മനസ്സു അലയുന്നത്. സ്വാദ്ധ്യായം മനസ്സിനെ അവിടെ നിന്നും പിന്മാറ്റുന്നു. ദോഷകരമായ മനോവികാരങ്ങളെയും ഇച്ഛകളെയും നിയന്ത്രിക്കാന്‍ പ്രേരിപ്പിക്കുന്നു. ചിന്തയുടെ നിലവാരം ക്രമേണ ഉന്നതമാക്കിക്കൊണ്ടു പോകുന്നു. ഉത്തമ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരണ നല്കുന്നു. സഹിഷ്ണുതാ ഭാവവും ഉദാരതാ ഭാവവും വളര്‍ത്തുന്നു. അതിനാല്‍ സ്വാദ്ധ്യായം ചെയ്യണം.
സ്വാദ്ധ്യായം ചെയ്യേണ്ടതു എങ്ങനെ?
സ്വാദ്ധ്യായം രണ്ടു വിധത്തില്‍ ചെയ്യാം. ഏതെങ്കിലും ഒരു വിധം സ്വീകരിച്ചോ, അഥവാ രണ്ടു വിധവും സ്വീകരിച്ചോ സ്വാദ്ധ്യായം ചെയ്യാം.
സാക്ഷരരായ വ്യക്തികള്‍ ഇപ്രകാരം സ്വാദ്ധ്യായം ചെയ്യുക.
മനസ്സു ശാന്തമായിരിക്കുമ്പോള്‍ നിത്യവും
5 മിനിറ്റോ, ഒരു പേജോ സദ്സാഹിത്യം മന്ദഗതിയിലും മനസ്സിലാക്കിക്കൊണ്ടും അദ്ധ്യയനം ചെയ്യുക.
വായിച്ചതു സ്വന്തം ജീവിതത്തില്‍ എങ്ങനെ ഉപയോഗപ്രദമാക്കാം എന്നു ഗഹനമായി ചിന്തിക്കുക, അതായതു മനനം ചെയ്യുക.
ഉപയോഗപ്രദമെന്നു ബോദ്ധ്യമായത് സ്വന്തം ജീവിതത്തില്‍ എപ്പോഴൊക്കെ എങ്ങനെ പ്രയോഗിക്കാം എന്നു 5 മിനിറ്റു ചിന്തിക്കുക.
സാക്ഷരര്‍ക്കും നിരക്ഷരര്‍ക്കും ഇപ്രകാരം സ്വാദ്ധ്യായം ചെയ്യാം.
തന്റെ ഏതെങ്കിലും ഒരു ദുര്‍ഗുണം ത്യജിക്കുവാനും ഒരു സദ്ഗുണം ജീവിതത്തില്‍ ചേര്‍ക്കുവാനും താങ്കള്‍ സങ്കല്പിച്ചിട്ടുണ്ടാവും. ഇല്ലെങ്കില്‍ ഇപ്പോള്‍ സങ്കല്പിക്കുക. ജീവാത്മാവിന്റെ സദ്ഗതിക്കു വേണ്ടി ഈ ദൃഢസങ്കല്പം ആവശ്യമാണ്.
മനസ്സു ശാന്തമായിരിക്കുമ്പോള്‍ നിത്യവും സ്വന്തം സങ്കല്പം മനസ്സില്‍ ഉരുവിടുക. ഈ സങ്കല്പം താന്‍ ശരിക്കു പാലിക്കുന്നുണ്ടോ എന്നു ചിന്തിക്കുക. എവിടെങ്കിലും തെറ്റു പറ്റുന്നുണ്ടെങ്കില്‍ അതു തന്റെ മാനസികമായ ഏതു ദൗര്‍ബല്യമോ ഉപേക്ഷയോ മൂലമാണെന്നു ചിന്തിക്കുക. തെറ്റുപറ്റുന്നു എന്നതില്‍ കുണ്ഠിതം തോന്നണം. തന്റെ സങ്കല്പം ദൃഢമായി വീണ്ടും ആവര്‍ത്തിക്കുക. മേലില്‍ തെറ്റുപറ്റുന്ന അവസരം വന്നാല്‍ ഉടന്‍ തന്നെ സങ്കല്പം ഓര്‍മ്മിക്കും എന്നു നിശ്ചയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: