വാഷിംഗ്ടണ്‍: യുഎസ് സന്ദര്‍ശന സമയത്ത് മോദിയെ വിമര്‍ശിച്ച മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ തള്ളി യുഎസ് ഉദ്യോഗസ്ഥന്. മോദിയുടെ സന്ദര്‍ശനം ചരിത്രമാണെന്നും യുഎസ് ഉദ്യോഗസ്ഥന് ജോണി മൂര്‍ പറഞ്ഞു.
ഇന്ത്യയിലെ ന്യൂനപക്ഷസമുദായത്തിന്റെ സ്ഥിതിവിശേഷത്തെക്കുറിച്ച് ബരാക് ഒബാമ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മോദിയുടെ വിമര്‍ശിക്കുകയല്ല, പകരം പുകഴ്ത്തുകയാണ് ബരാക് ഒബാമ ചെയ്യേണ്ടിയിരുന്നതെന്നും ജോണി മൂര്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെയും അതിന്റെ കരുത്തിനെയും ഇന്റര്‍നാഷണല്‍ റിലിജ്യസ് ഫ്രീഡത്തിനുള്ള യുഎസ് കമ്മിഷന്റെ (യുഎസ് സിഐആര്‍എഫ്) മുന്‍ കമ്മീഷണറായ ജോണി മൂര്‍ പ്രശംസിച്ചു.
ഇന്ത്യയെ വിമര്‍ശിക്കാനല്ല, ഇന്ത്യയെ പുകഴ്ത്താനായിരുന്നു ബരാക് ഒബാമ കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കേണ്ടിയിരുന്നത്. മനുഷ്യ ചരിത്രത്തില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യ ഒരു പരിപൂര്‍ണ്ണതയുള്ള രാജ്യമല്ല. യുഎസും ഒരു പരിപൂര്‍ണ്ണതയുള്ള രാജ്യമ്ലല. പക്ഷെ വൈവിധ്യം…അതാണ് ഇന്ത്യയുടെ കരുത്ത്. വാസ്തവത്തില്‍ മോദിയുടെ പുകഴ്ത്തുകയാണ് ബരാക് ഒബാമ ചെയ്യേണ്ടിരുന്നത്. അദ്ദേഹത്തോടൊപ്പം അല്പം സമയം ചെലവഴിച്ചാലെന്തെന്നും ഞാന്‍ ആലോചിക്കുന്നു.- ജോണി മൂര്‍ പറഞ്ഞു.
മോദി യുഎസ് സന്ദര്‍ശിച്ചുകൊണ്ടിരിക്കെ, യുഎസിലെ ന്യൂസ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങല് സംരക്ഷിക്കപ്പെടുന്നില്ലെന്ന് വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: