ബെംഗളൂരു: സാഫ് കപ്പ് ഫുട്ബോളില്‍ തകര്‍പ്പന്‍ ജയവുമായി ലബനനും ബംഗ്ലാദേശും. ഗ്രൂപ്പ് ഘട്ടത്തിലെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ലബനന് സെമി ബെര്‍ത്ത് ഉറപ്പാക്കി.
ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഭൂട്ടാനെ 4-1ന് തകര്‍ത്താണ് ലബനന് സെമി ഉറപ്പിച്ചത്. ആദ്യ പകുതിയില്‍ തന്നെ ടീം നാല് ഗോളുകളും നേടി. രണ്ടാം പകുതിയില്‍ ഭൂട്ടാന് 79-ാം മിനിറ്റില്‍ ആശ്വാസ ഗോളും സ്വന്തമാക്കി.
ഗ്രൂപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് മാലദ്വീപിനെ 3-1ന് തോല്‍പ്പിച്ചു. കളിയില്‍ ബംഗ്ലാദേശിനെ ഞെട്ടിച്ച് മാലദ്വീപാണ് ആദ്യഗോള്‍ നേടിയത്. 17-ാം മിനിറ്റില്‍ കണ്ട ഈ ഗോളിന് തിരിച്ചടിയായി ആദ്യപകുതിയില്‍ തന്നെ ബംഗ്ലാദേശ് തിരിച്ചടിച്ചു. മത്സരത്തിന്റെ 42-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. രണ്ടാം പകുതിയില്‍ 67-ാം മിനിറ്റില്‍ ബംഗ്ലാദേശ് മുന്നിലെത്തി. 90-ാം മിനിറ്റില്‍ ലീഡ് വര്‍ദ്ധിപ്പിച്ച് ജയം ഉറപ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: