ന്യൂദല്‍ഹി: സ്മാര്‍ട്ട് സിറ്റി ദൗത്യം ഇന്ന് എട്ട് വര്‍ഷം പൂര്‍ത്തിയാക്കി. ഈ വേളയില്‍ കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി അഭിനന്ദനമറിയിച്ച് ട്വീറ്റ് ചെയ്തു.
1,80,000 കോടി രൂപയുടെ പദ്ധതിയാണിത്. നഗരങ്ങളെ വികസിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയാണിത്.പൂര്‍ത്തിയാക്കിയ 5800-ലധികം പദ്ധതികള്‍ നഗരങ്ങളെ മാറ്റിമറിക്കുകയും രാജ്യത്തെ പൗരന്മാര്‍ക്ക് ജീവിക്കാനുള്ള സൗകര്യം പ്രദാനം ചെയ്യുകയും ചെയ്തുവെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
2015 ജൂണ്‍ 25 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മാര്‍ട്ട് സിറ്റി ദൗത്യം ഉദ്ഘാടനം ചെയ്തത്.
ജനങ്ങള്‍ക്ക് ഗുണനിലവാരമുളള ജീവിത സൗകര്യങ്ങള്‍ ഒരുക്കി ശുദ്ധവും സുസ്ഥിരവമായ അന്തരീക്ഷമുളള നഗരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സമാര്‍ട്ട് സിറ്റി ദൗത്യത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: