മുംബൈ: മുഗൾ ഏകാധിപതി ഒറംഗസേബിനൊപ്പം ഉദ്ദവ് താക്കറെ നില്ക്കുന്ന ചിത്രം ഫ്ളക്സ്ബോർഡായി ഉയര്‍ന്നതോടെ മഹാരാഷ്ട്രയില്‍ വിവാദം. വൈകാതെ ഈ ചിത്രം നീക്കം ചെയ്തു. മഹാരാഷ്ട്രയുടെ വീരപുരുഷന്മാർ ഛത്രപതി ശിവജിയും ഛത്രപതി സാബാംജിയും മാത്രമാണെന്നും മറ്റാരുമല്ലെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. മുംബൈ നഗരത്തില്‍ നിരവധി സ്ഥലങ്ങളിലാണ് ഈ വിവാദ ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നത്.
ഉദ്ദവിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് മുംബൈയിലെ മഹിം മേഖലയില്‍ ഉയര്‍ത്തിയ ഫ്ലക്സ് ബോര്‍ഡിലാണ് ഔറംഗസേബിനൊപ്പം ഉദ്ധവ് താക്കറെയും നില്ക്കുന്നതായുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്. ഔറംഗസീബിന് വേണ്ടി ഉദ്ധവ് താക്കറെ എന്ന അടിക്കുറിപ്പും ഈ ഫ്ലക്സ് ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. ഫ്ളക്സ് ബോർഡിന് പിന്നിൽ വഞ്ചിത് ബഹുജൻ അഖാഡി(വിബിഎ) പ്രവർത്തകരാണെന്നാണ് വിവരം. ഈ ഫ്ളക്സ് ബോര്‍ഡില്‍ ഉദ്ധവിനൊപ്പം വിബിഎ നേതാവ് പ്രകാശ് അംബേദ്കറിന്റെ ചിത്രവും കാണാം. സംഭവത്തിൽ ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി പോലീസ് കേസെടുത്തിട്ടുണ്ട്.
ഈ അടുത്തകാലത്ത് സംസ്ഥാനത്തിന്റെ ചില ഭാഗത്ത് ഔറംഗസേബിന്റെ പുത്രന്മാർ പിറവി എടുത്തിട്ടുണ്ടെന്നും അത് അംഗീകരിച്ച് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് ഇപ്പോൾ ഉയർന്നുവന്ന ഔറംഗസേബ് വാദത്തിന് പിന്നിലെന്ന് കണ്ടെത്തുമെന്നും ഉചിതമായ ശിക്ഷനൽകുമെന്നും ഫഡ്നാവിസ് പറഞ്ഞു.
സംഭവത്തിനെതിരെ ശിവസേന (ഏക്നാഥ് ഷിന്‍ഡെ വിഭാഗം) പ്രവർത്തകർ രംഗത്തുവന്നു. ഉദ്ദവിന്റെ യഥാർത്ഥ നയമാണ് ഫ്ലക്സിലൂടെ പുറത്തുവന്നതെന്നാണ് സേന പ്രവർത്തകർ ഉയർത്തുന്ന ആക്ഷേപം.
ഈയിടെ മഹാരാഷ്ട്രയിലെ കോലാപൂരിൽ ഔറംഗസേബിന്റെ ചിത്രവും ഉയര്‍ത്തി ഒരു തീവ്ര ഇസ്ലാമിക സംഘടനാ പ്രവർത്തകർ റാലി നടത്തിയത് വിവാദമായിരുന്നു. പതിനായിരക്കണക്കിന് ഹിന്ദുക്കളെയും സിഖുകാരെയും കൂട്ടക്കൊല ചെയ്ത ഭരണാധികാരിയുടെ ചിത്രം പ്രദർശിപ്പിച്ച് പ്രകടനം നടത്തിയതിനെതിരെ മഹാരാഷ്ട്രയിൽ ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.അതുപോലെ ഔറംഗസീബ് ചക്രവര്‍ത്തിയുടെ ചിത്രം വാട്സാപ് പ്രൊഫൈല്‍ ചിത്രമായി നല്കി അതില്‍ വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുന്ന സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ നവി മുംബൈയില്‍ ഇരുസമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഔറംഗസീബിനൊപ്പം ഉദ്ധവ് താക്കറയെ നിര്‍ത്തിക്കൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് വിവാദം ശക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: