വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടന്ന സംഭാഷണത്തില്‍ കൂടതല്‍ പ്രാധാന്യത്തോടെ സംസാരിച്ചത് സാങ്കേതിക സഹകരണം സംബന്ധിച്ച്. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി വിനയ് മോഹന്‍ ക്വാത്രയാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ ഇക്കാര്യം അറിയിച്ചത്
ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ സാങ്കേതിക പങ്കാളിത്തം നിര്‍വഹിക്കാവുന്ന 25 ഓളം മേഖലകള്‍ തിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ആളുകള്‍ സമൂഹങ്ങളുടെ സുരക്ഷയ്ക്കും ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇത്തരക്കാരെ ശക്തമായി നേരിടേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിയേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റുമായി നടന്ന ചര്‍ച്ചയില്‍ എടുത്തുകാട്ടിയെന്ന് ക്വാത്ര അറിയിച്ചു.
അഹമ്മദാബാദിലും ബെംഗളൂരുവിലും രണ്ട് പുതിയ കോണ്‍സുലേറ്റുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ യുഎസ് ആരംഭിക്കും. ഇന്ത്യ സിയാറ്റിലില്‍ കോണ്‍സുലേറ്റ് തുറക്കും.ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: