അക്ഷരാര്‍ഥത്തില്‍, ആരോഗ്യം പ്രധാനപ്പെട്ട സ്തംഭമാണ്. ഇന്ത്യയുടെഅടുത്ത 25 വര്‍ഷത്തെ വളര്‍ച്ച നാം ശ്രദ്ധിക്കുകയാണെങ്കില്‍, ലോകത്തിലെഏറ്റവും ജനസംഖ്യയുള്ള രാജ്യം, ഏറ്റവും സമൃദ്ധിയുള്ള ഒന്നായി മാറാന്‍ ഗവണ്മെന്റ്മേഖലയിലേയുംസ്വകാര്യമേഖലയിലേയും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവര്ചെയ്യേണ്ടത്, ഗുണനിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ ആരോഗ്യപരിരക്ഷയുടെ സമയോചിത ലഭ്യത ഉറപ്പാക്കുകയെന്നതാണ്. അതിലൂടെ 143 കോടി ജനങ്ങളുടെ രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കാനും ക്ഷേമം മെച്ചപ്പെടുത്താനും സാധിക്കും.
വ്യക്തിയുടെ മെച്ചപ്പെട്ട ആരോഗ്യസ്ഥിതി, സമ്പാദിക്കാനുള്ളകഴിവ്, രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധി എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സന്തുലിതവികസനത്തില് അധിഷ്ഠിതമായ 25 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി വളരാന്‍ ഇന്ത്യ പ്രവര്‍ത്തിക്കുമ്പോള്‍, കാലാവസ്ഥാ പ്രതിസന്ധി, ജനസംഖ്യാശാസ്ത്രം, ജീവിതശൈലി, രൂപാന്തരം സംഭവിക്കുന്ന വൈറസുകള്‍, കോവിഡ്-19 പോലുള്ള മഹാമാരികള്‍ എന്നിവയിലൂടെ ഉയര്‍ന്നുവരുന്ന ആരോഗ്യവെല്ലുവിളികളെ നേരിടാന്‍ ബഹുമുഖസമീപനം സ്വീകരിക്കേണ്ടതുണ്ട്. അതോടൊപ്പം, സംസ്ഥാനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന നഗര-ഗ്രാമഅസമത്വങ്ങള്, രോഗികളും ആരോഗ്യപ്രവര്‍ത്തകരും തമ്മിലുള്ള ശരാശരിയിലും താഴെയുള്ള അനുപാതം, ടയര്‍-1, 2, 3 നഗരങ്ങള്ക്കിടയിലുള്ളആശുപത്രിസേവനങ്ങളിലെ അന്തരം തുടങ്ങി ഇന്ത്യയുടെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മേഖലയില്‍ നേരിടുന്ന വെല്ലുവിളികളെ മറികടക്കാനുള്ളവഴികളും കണ്ടെത്തേണ്ടതുണ്ട്.
2017ലെ ദേശീയആരോഗ്യ നയത്തിന്റെഅടിസ്ഥാനത്തില് ആരോഗ്യമേഖലയിലെ സേവനങ്ങള്‍ കൂടുതല്‍ പദ്ധതികളിലൂടെ ഏവര്‍ക്കും താങ്ങാനാകുന്ന നിരക്കില്‍ ലഭ്യമാക്കുന്നതില്‍ വലിയമുന്നേറ്റമാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. രാജ്യത്തെ എല്ലാ പൗരനിലേക്കും എല്ലാ പ്രദേശങ്ങളിലേക്കും ആരോഗ്യസേവനങ്ങള്‍ എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് കേന്ദ്ര ഗവണ്മെന്റ്ആരംഭിച്ചിട്ടുള്ളത്. ഇതില്‍ എടുത്തുപറയേണ്ടത് ആരോഗ്യ മേഖലയിലെ ഡിജിറ്റല്‍ സേവനങ്ങളിലുണ്ടായ വര്‍ധനയും ഡിജിറ്റല്‍വല്‍ക്കരണത്തിന് ഗവണ്മെന്റ് നല്കിയ ശ്രദ്ധയുമാണ്.
ഉദാഹരണത്തിന് 1.5 ലക്ഷത്തിലധികം ആയുഷ്മാന്‍ ഭാരത്ആരോഗ്യ-സ്വാസ്ഥ്യകേന്ദ്രങ്ങളാണ്രാജ്യത്തു പ്രവര്‍ത്തനമാരംഭിച്ചത്. ഒപ്പം, 700ലധികം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ജന്‍ ഔഷധി കേന്ദ്രങ്ങള്‍വഴി ഗുണമേന്മയുള്ള മരുന്നുകളും വിതരണംചെയ്യുന്നു. സാര്‍വത്രിക പരിരക്ഷ ഉറപ്പാക്കുന്നതില്‍ എടുത്തു പറയേണ്ട സംരംഭങ്ങളിലൊന്ന് ആയുഷ്മാന്‍ ഭാരത് പിഎം ജന്‍ ആരോഗ്യയോജനയാണ്. പദ്ധതിയുടെ ഗുണഭോക്താക്കള്രാജ്യത്തെ 55 കോടിവരുന്ന ജനങ്ങളാണ്. ദരിദ്രവിഭാഗങ്ങളില്പ്പെടുന്ന 40 ശതമാനവും ഇതില്ഉള്പ്പെടുന്നു. കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച്ലക്ഷം രൂപയുടെ ചികിത്സാസഹായമാണ് ലഭ്യമാകുന്നത്. സ്വകാര്യമേഖലയുടെകൂടിസഹകരണത്തോടെമുന്നോട്ടുപോകുന്ന ഈ പദ്ധതിയിലൂടെ ഏറ്റവും മികച്ചതും ആധുനികവുമായ ചികിത്സ വേണ്ടവര്‍ക്ക് അത്ലഭ്യമാകുന്നുവെന്നതും ശ്രദ്ധേയമാണ്.
കൊവിഡ് – 19 മഹാമാരിയുടെഅങ്ങേയറ്റം നാം കണ്ടെങ്കിലും അതുണ്ടാക്കിയ പ്രത്യാഘാതം നമ്മുടെ ആരോഗ്യമേഖലയെ വലിയരീതിയില്‍ ബാധിച്ചിട്ടുണ്ട്. കൊവിഡ്, സാംക്രമികേതരരോഗങ്ങളുടെവര്ധന, ചികിത്സമാറ്റിവയ്ക്കല്, കൊവിഡ്കാരണം നിലവിലുള്ള അവസ്ഥകള്‍ വഷളാകുന്നത് തുടങ്ങിയ ഘടകങ്ങളെല്ലാം സമീപഭാവിയില്‍ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. മെച്ചപ്പെട്ട പ്രാഥമികആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, മെഡിക്കല്കോളജുകളുടേയും സീറ്റുകളുടേയും എണ്ണത്തില്‍ ഉണ്ടായ വര്‍ധന തുടങ്ങിയവയൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും ആശങ്കയുണ്ടാക്കുന്നത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ വലിയൊരുവിഭാഗം ഇപ്പോഴും ഗ്രാമങ്ങളിലാണെന്നതും അവിടങ്ങളിലെഡോക്ടര്-രോഗി അനുപാതം കുറവാണ് എന്നതുമാണ്.
ഇവിടെയാണ് കൊവിഡ് പോലുള്ള മഹാമാരിക്കാലത്തിന് വളരെ മുന്‍പ് ആരംഭിച്ച ആരോഗ്യമേഖലയിലെ ഡിജിറ്റല്‍ സൗകര്യങ്ങള്‍ പ്രയോജനകരമാകുന്നത്. ഗവണ്മെന്റിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി ഗ്രാമപ്രദേശങ്ങളിലുള്ളരോഗികള്ക്കു പോലും വലിയ നഗരങ്ങളിലുള്ളവിദഗ്ധ ഡോക്ടര്‍മാരുടെസേവനം ഉറപ്പാക്കുന്നു. തുടക്കം കുറിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ പത്ത് കോടി പേര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെട്ടു. ദൂരം പ്രതിബന്ധമായി മാറാതിരിക്കാന്‍ സ്വകാര്യമേഖലയിലുള്ള ആരോഗ്യസംവിധാനങ്ങളും സമാനമായ രീതികള്‍ സ്വീകരിക്കുന്നുണ്ട്. ടെലിമെഡിസിന്‍ സൗകര്യത്തിലൂടെ ദൂരമെന്ന വലിയ പ്രശ്നത്തെ പരിഹരിച്ചതിനൊപ്പം വന്‍കിട ആരോഗ്യപരിപാലന സേവനദാതാക്കള്‍ ഗ്രാമീണമേഖലകളില്സങ്കീര്ണരോഗപരിചരണസേവനങ്ങളും (ഇ-ഐസിയു) ആരംഭിച്ചിട്ടുണ്ട്.
നാഷണല്‍ഹെല്‍ത്ത്സ്റ്റാക്ക്, ദേശീയആരോഗ്യദൗത്യം തുടങ്ങിയഗവണ്മെന്റ്സംരംഭങ്ങള്‍ കാര്യക്ഷമവും വ്യക്തിഗതവുമായ പരിചരണം നല്‍കുന്നതിനായി സംയോജിതവും തടസമില്ലാത്തതുമായ ആരോഗ്യ പരിപാലന വിതരണസംവിധാനത്തിന്റെ വികസനത്തിന് ശക്തമായഅടിത്തറ സൃഷ്ടിച്ചു. സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്നവരിലുണ്ടായ വലിയവര്‍ധനയും ഡിജിറ്റല്‍ആരോഗ്യസംവിധാനത്തെ അവര്‍സ്വീകരിച്ചതും ആരോഗ്യസംരക്ഷണമേഖലയിലെ സൗകര്യങ്ങളുടെ ലഭ്യതയും ഗുണമേയിലുള്ള അസമത്വങ്ങള്‍ കുറയ്ക്കുന്നതിനു സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കിടയില്‍. നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ, രോഗനിര്‍ണയവും രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും വ്യാപകമായി പ്രചരിക്കപ്പെടുന്നു. ഇതിലൂടെഅസുഖങ്ങള്‍കുറയുന്നു. കണ്ടെത്താതിരിക്കുക വഴിചികിത്സയ്ക്കായി മുടക്കേണ്ടിവരുന്ന വലിയതുകയിലും കുറവ് സംഭവിക്കുന്നു. ആത്യന്തികമായി ഇത് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് മുതല്‍ക്കൂട്ടാണ്.
അതോടൊപ്പം, ഡിജിറ്റല്ആരോഗ്യസംവിധാനങ്ങളിലൂടെ പൊതുജനാരോഗ്യ ഇടപെടലുകളും നയങ്ങളും സ്വീകരിക്കാന്‍ കഴിയുന്ന വലിയതോതിലുള്ള ഡാറ്റയുടെ ശേഖരണവും വിശകലനവും സാധ്യമാകുകയും ചെയ്യും. മാത്രമല്ല രോഗനിയന്ത്രണം, രോഗം പൊട്ടിപ്പുറപ്പെടുന്നത് നിയന്ത്രിക്കല്‍, ആരോഗ്യപ്രോത്സാഹനം എന്നിവയ്ക്കായി വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിന് ഇത് പൊതു-സ്വകാര്യമേഖലയിലെആരോഗ്യ പരിരക്ഷാദാതാക്കളെ പ്രാപ്തരാക്കും. അതോടൊപ്പം, ഉയര്‍ന്നുവരുന്ന ആരോഗ്യ ഭീഷണികള്‍ തിരിച്ചറിയാനും ഉചിതമായ ഇടപെടലുകള്‍ വികസിപ്പിക്കാനും സഹായിക്കും. ഒപ്പംരോഗവ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്കൃത്യമായി പിന്തുടരാനും ഇത്തരം സംവിധാനങ്ങള്ക്ക്കഴിയും.
സര്‍ക്കാര്‍ പരിപാടികള്‍, സ്വകാര്യആരോഗ്യ സംരക്ഷണമേഖലയുടെ വൈദഗ്ധ്യം, ഡിജിറ്റല്‍ ആരോഗ്യ പ്രതിവിധികള്‍ എന്നിവ ‘ചെലവുകുറഞ്ഞ സാര്വത്രികആരോഗ്യസംരക്ഷണം’ എന്ന ആശയത്തെ പുനര്‍ നിര്‍വചിക്കുന്നു. ഏവര്‍ക്കും ലഭ്യത ഉറപ്പാക്കുക എന്നതിനൊപ്പം ചികിത്സയ്ക്കുള്ള ചെലവുകുറയ്ക്കുന്നതിനും രോഗ പ്രതിരോധത്തില്‍ സജീവ പങ്കു വഹിക്കുന്നതിനും ഇതുസഹായകമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: