പാലക്കാട് : കോളേജ് അധ്യാപക ജോലിക്ക് വ്യാജ രേഖ ചമച്ച കേസില്‍ ഒളിവിലായിരുന്ന എസ് എഫ് ഐ മുന്‍ നേതാവ് കെ വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.അഗളി പൊലീസ് കോഴിക്കോട് മേപ്പയൂരില്‍ നിന്നാണ് വിദ്യയെ പിടികൂടിയതെന്നാണ് അറിയുന്നത്.
കേസ് എടുത്ത് പതിനഞ്ചാം ദിവസമാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. പാലക്കാടെത്തിക്കുന്ന വിദ്യയെ നാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.
വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ കേസെടുത്തിട്ടും വിദ്യയെ പിടികൂടാന്‍ വൈകിയത് പൊലീസിന് നേര്‍ക്ക് ആരോപണമുയര്‍ത്തിയിരുന്നു. വിദ്യക്ക് മുന്‍കൂര്‍ ജാമ്യം നേടാന്‍ അവസരമൊരുക്കുകയാണെന്നും ആരോപണമുണ്ടായി. സര്‍ക്കാരിനെതിരെയും ജനവികാരമുണ്ടായി.
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നുളള അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റാണ് വിദ്യ അധ്യേപന ജോലിക്ക് ഹാജരാക്കിയത്. നേരത്തെ മറ്റൊരു കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി വിദ്യ ജോലി ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: