തിരുവല്ല: ചന്ദ്രന് പഠിക്കണം. അറിവിന്റെ വിശാലതയില്‍ എത്താവുന്നിടത്തോളം എത്തണം. പ്രായം എഴുപത് കഴിഞ്ഞു. എങ്കിലും അതിരുകളില്ലാത്ത അറിവിന്റെ ലോകമാണ് ഇദ്ദേഹത്തിന്റെ സ്വപ്‌നം. നിരണം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലെ കര്‍ഷകനാണ് മുണ്ടനാരി ചന്ദ്രന്‍. വീട്ടിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും കാരണം അഞ്ചാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന ആളാണ് ഇദ്ദേഹം.
ശേഷം പഠിക്കാനുള്ള ആഗ്രഹം തന്റെ മനസ്സില്‍ വളര്‍ന്നുവന്നു. അങ്ങനെ നിരണം പഞ്ചായത്ത് പ്രേരക്കായ സജിനി ജോസിന്റെ സംസ്ഥാന സാക്ഷരത മിഷന്റെ തുല്യത പരീക്ഷയില്‍ ഏഴാം ക്ലാസ് പാസ് ആവുകയും തുടര്‍ന്ന് പത്താം ക്ലാസ്സില്‍ ഉന്നത വിജയം കൈവരിച്ചു. ഇപ്പോള്‍ പ്ലസ്ടു പരീക്ഷ എഴുതി ഫലത്തിനായികാത്തിരിക്കുകയാണ്. ഭാര്യ മണിയമ്മയും മക്കളും കരുത്തായി ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: