ചെന്നൈ: ഒരു ട്വീറ്റിന്റെ പേരില്‍ ബിജെപി നേതാവ് എസ്.ജി. സൂര്യയെ അറസ്റ്റ് ചെയ്തതോടെ കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പാണ് വെളിപ്പെട്ടതെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ. മധുരയിലെ പെന്നാഡം ടൗണ്‍ പഞ്ചായത്തില്‍ സിപിഎമ്മിന്റെ 12ാം വാര്‍ഡ് കൗണ്‍സിലര്‍ ആയ വിശ്വനാഥനെ വിമര്‍ശിച്ചതിന്റെ പേരിലാണ് എസ്.ജി. സൂര്യയെ രാത്രി 11 മണിക്ക് മധുരൈയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
സിപിഎം നേതാവായ വിശ്വനാഥന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ശുചീകരണത്തൊഴിലാളിയായ സ്ത്രീയെ സമ്മര്‍ദ്ദം ചെലുത്തി മലംകലര്‍ന്ന കക്കൂസ് വെള്ളം കളയാന്‍ ആവശ്യപ്പെട്ടെന്നും ഇത് മൂലമുള്ള അലര്‍ജി കാരണം ആ സ്ത്രീ മരിച്ചെന്നും ഉള്ള സംഭവത്തെ ആസ്പദമാക്കി സൂര്യ നടത്തിയ ട്വീറ്റാണ് വിവാദമായത്. സിപിഎമ്മിന്റെ മധുര എംപിയായ സു വെങ്കിടേശ്വനെയും ഈ ട്വീറ്റില്‍ സൂര്യ ടാഗ് ചെയ്തിരുന്നു. ഈ വിഷയത്തില്‍ സു വെങ്കിടേശ്വന് മൗനം പാലിക്കുന്നതിനെയും സൂര്യ ട്വീറ്റില്‍ വിമര്‍ശിച്ചിരുന്നു. നിങ്ങളുടെ വഞ്ചനയുടെ രാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധം കക്കൂസിനെയും കവിഞ്ഞ് പരക്കുകയാണെന്നും സൂര്യ ട്വീറ്റ് ചെയ്തിരുന്നു.
സിപിഎം മധുര ജില്ല സെക്രട്ടറി എം.ഗണേശന് നല്കിയ പരാതിയിലാണ് സൂര്യയെ അറസ്റ്റ് ചെയ്തത്. ഇത് തെറ്റായ വിവരമാണെന്നും ഗണേശന്റെ പരാതിയില്‍ പറയുന്നു. പെന്നഡം എന്ന ഒരു പഞ്ചായത്ത് മധുരയിലില്ലെന്നും വിശ്വനാഥന് എന്ന ഒരു കൗണ്‍സിലര്‍ ഇല്ലെന്നും പരാതിയില്‍ പറയുന്നു. വാസ്തവത്തില്‍ മധുരയില്‍ നിന്നും 240 കിലോമീറ്റര്‍ അകലെ കുഡ്ഡല്ലൂരിനടത്ത് പെന്നഡം എന്ന ഒരു സ്ഥലമുണ്ട്. അവിടെ ഒരു പട്ടികജാതി സ്ത്രീ നിര്‍ബന്ധപൂര്‍വ്വം കക്കൂസ് വൃത്തിയാക്കിയതിനെ തുടര്‍ന്ന് പക്ഷാഘാതം വന്ന് മരിച്ചിരുന്നു.
വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുത വര്‍ധിപ്പിക്കുന്നു എന്ന കുറ്റത്തിന് 153എ വകുപ്പും സൂര്യയ്ക്കെതിരെ ചാര്‍ത്തിയിരുന്നു. ആവിഷ്കാരസ്വാതന്ത്യം തടയുകയും ചെറിയ വിമര്‍ശനത്തില്‍ പോലും അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുകയാണ് ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഎം നേതാവ്. ഈ അറസ്റ്റിലൂടെ തമിഴ്നാട്ടില്‍ ഒരു ഏകാധിപതി വളര്‍ന്നുവരുന്നു എന്നതിന്റെ സൂചനയാണന്ന് സ്റ്റാലിനെ വിമര്‍ശിച്ചുകൊണ്ട് അണ്ണാമലൈ പറഞ്ഞു. സ്റ്റാലിന് തമിഴ്നാടിനെ നിമയമമില്ലാത്ത കാടാക്കി മാറ്റുകയാണ്. ഈ അറസ്റ്റ് കൊണ്ട് ഞങ്ങളെ തടയാന്‍ കഴിയില്ല – അണ്ണാമലൈ ചൂണ്ടിക്കാട്ടി.
സ്റ്റാലിന് തന്റെ അതേ പേരിലുള്ള റഷ്യയുടെ സ്റ്റാലിന് എന്ന ഏകാധിപതിയെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: