സ്വതന്ത്ര ഭാരതത്തില്‍ കാര്യമായി പരിഗണിക്കാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തീരദേശ മത്സ്യപ്രവര്‍ത്തക സമൂഹത്തെ രാജ്യവികസനത്തോടൊപ്പം പരിഗണിക്കപ്പെടുന്നതാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയം ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന സാഗരപരിക്രമ. കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല കേന്ദ്ര ഫിഷറീസ് സഹമന്ത്രി ഡോ. എല്‍. മുരുകന്, മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍, നാഷണല്‍ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോര്‍ഡ്, സംസ്ഥാന ഫിഷറീസ് വകുപ്പ്, കോസ്റ്റ് ഗാര്‍ഡ് ചേര്‍ന്നുള്ള സാഗരയാത്ര കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലിലൂടെ ഗുജറാത്ത്, മഹരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, ആന്‍ഡമാന്‍, ഡിയുഡാമന് പര്യടനത്തിന് ശേഷം കേരളത്തിലെയും പര്യടനം പൂര്‍ത്തിയായി. കാലാവസ്ഥയുടെ സാങ്കേതിക പ്രശ്നം മൂലം കാസര്‍ഗോഡ് മുതല്‍ പരിക്രമ റോഡ് മാര്‍ഗ്ഗമാണ് തിരുവനന്തപുരത്ത് സമാപിച്ചത്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കപ്പെട്ടത്. രാജ്യത്ത് മത്സ്യമേഖലയെ പരിപോഷിപ്പിച്ച് ബ്ലൂ റവല്യൂഷനിലൂടെ രാജ്യത്തിന്റെ വരുമാന വര്‍ദ്ധനവും മത്സ്യവിഭാഗത്തിന്റെ സമ്പൂര്‍ണ്ണ വികസനവുമാണ് പ്രധാന മന്ത്രി നരേന്ദ്രമോദി ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യത്തലേക്കുള്ള പ്രായോഗികതയാണ് സാഗര പരിക്രമ. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതാണ് കേന്ദ്രമന്ത്രിമാരും ബന്ധപ്പെട്ട അധികാരികളുമെല്ലാം ചേര്‍ന്ന് മത്സ്യപ്രവര്‍ത്തകരുടെ കുടിലിലേക്ക് നേരിട്ടെത്തി ഇവരുടെ ക്ഷേമം അന്വേഷിക്കുന്നതും പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയും പരിഹാരവുമെല്ലാം ഉണ്ടാക്കുന്നത് രാജ്യത്ത് ആദ്യമായിട്ടാണ.് കേന്ദ്രമന്ത്രിയുടെ തന്നെ വാക്കുകള്‍ ഇക്കാര്യത്തില്‍ ‘സബ്കാ സാഥ്, സബ്കാ വികാസ്’ പ്രാവര്ത്തികമാക്കുകയാണെന്നാണ്.
കേരളത്തിലെ അഞ്ചു ദിവസത്തെ പര്യടനം സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ചുമതലയിലാണ് നടന്നത്. നിശ്ചയിക്കപ്പെട്ട ഗ്രാമങ്ങളിലെ ഫിഷര്‍മെന്‍ കോളനികളില്‍ സന്ദര്‍ശനം അവരുമായി നേരിട്ട് സംവാദം, അവരുടെ പ്രശ്നങ്ങള്‍ കേട്ട് പരിഹാരം നിര്‍ദ്ദേശിച്ച് ഭാവിയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ സമൂഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുക്കുമെന്ന് അവരെ ബോദ്ധ്യപ്പെടുത്തി അവരെകൂടി വികസനത്തില്‍ പങ്കാളികളാക്കിയാണ് കോളനി സന്ദര്‍ശനം.
ഫിഷ്ലാന്റിംഗ് സെന്ററുകള്‍, ഫിഷിംഗ് ഹാര്‍ബറുകള്‍ സന്ദര്‍ശിച്ച് അതിന്റെ പോരായ്മകളും സാധ്യതകളും ചര്‍ച്ച ചെയ്ത് ആധുനിക സാങ്കേതികതയെ കൂടി ഉപയോഗപ്പെടുത്തി ചെറുകിട മത്സ്യ ബന്ധന തുറമുഖങ്ങളുടെ പരിപോഷണവും വികസനവും മത്സ്യതൊഴിലാളികളുടെ
നിര്‍ദ്ദേശവും കണക്കിലെടുത്തുകൊണ്ട് നടപ്പിലാക്കുമെന്ന് ഉറപ്പ് കൊടുത്തു.
അന്തരാഷ്ട്ര നിലവാരത്തിലുള്ള ഏഴ് മത്സ്യബന്ധന തുറമുഖങ്ങള്‍ പരിഷ്ക്കരിച്ച് നവീകരിക്കാന്‍ തീരുമാനിച്ചതില്‍ കൊച്ചിയിലെ തോപ്പുംപടി മത്സ്യബന്ധന തുറമുഖവും ഉള്‍പ്പെടുത്തി 169 കോടി രൂപ അനുവദിച്ച് അതിന്റെ ശിലാസ്ഥാപനവും ഈ പര്യടനത്തില്‍ നടന്നു. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും പരിപാലനവും ശീതികരിച്ച ലേലഹാള്‍ അടക്കമുള്ള നൂതന മത്സ്യബന്ധന തുറമുഖം തോപ്പുപടിയില്‍ യാഥാര്‍ത്ഥ്യമാക്കും.
വിവിധ കേന്ദ്രപദ്ധതികള്‍ പ്രധാന മന്ത്രി മത്സ്യസംപത യോജന, കിസ്സാന്‍ സമ്മാന്‍ നിധി തുടങ്ങിയവ ലഭിച്ച ഗുണഭോക്താക്കളുമായി സംസാരിക്കുകയും നിരവധി പേര്‍ക്ക് പുതിയതായി ആനുകൂല്യം നല്‍കുന്നതും ഇതിന്റെ ഭാഗമായി നടന്നു.
രാജ്യത്തിന്റെ വികസനത്തോടൊപ്പം തീരത്തിന്റെയും വികസനം സാധ്യമാകുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറും ഗുണഭോക്താക്കളായ മത്സ്യവിഭാഗവും ചേര്‍ന്നുള്ള കൂട്ടായ്മയിലാണ്.
‘പ്രധാന മന്ത്രി മത്സ്യസംപത യോജന പദ്ധതി’യനുസരിച്ച് തീരദേശ സമൂഹത്തിന്റെ അടിസ്ഥാന സൗകര്യവികസനവും മത്സ്യബന്ധനം, അനുബന്ധമായ മറ്റു കാര്യങ്ങള്‍ എല്ലാത്തിനും സാദ്ധ്യതയുണ്ട്. ഇരുപതിനായിരത്തി അമ്പതു കോടിയാണ് രാജ്യത്താകെ 2024 വരെ ഇതിനായി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ അനുബന്ധമായി ആറായിരം കോടിയും അനുവദിച്ചിട്ടുണ്ട്.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേരളത്തില്‍ പത്ത് ബോട്ട് നല്കി. 26 ലക്ഷം കേന്ദ്രവും 14 ലക്ഷം സംസ്ഥാനവും ചേര്‍ന്ന് 40 ലക്ഷവും 40 ലക്ഷം ബാങ്ക് വായ്പയും 40 ലക്ഷം ഗുണഭോക്തൃ വിഹിതവും ചേര്‍ന്ന് ഒരു ബോട്ടിന് ഒരു കോടി 20 ലക്ഷമാണ്. സംസ്ഥാനത്തെ നിര്‍മ്മാണ ചെലവ് കൂടിയത് കൊണ്ട് ഇത് ഒന്നര കോടിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2023 ലും 2024ലും കൂടുതല്‍ ബോട്ടുകള്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശന വേളയില്‍ തീരത്ത് നിന്നും ഉയര്‍ന്ന പരാതികള്‍ ഏറെയാണ് അതിലേറെയും സംസ്ഥാനവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിറവേറ്റണ്ട കാര്യങ്ങളാണ്.
കുടിവെള്ളം, വീട്, റോഡ്, കടലാക്രമണം, ഹാര്‍ബറുകളുടെയും ലാന്റിംഗ് സെന്ററുകളുടെയും ദുരിതാവസ്ഥ, പുതിയ ഹാര്‍ബറുകളുടെയും ലാന്റിംഗ് സെന്ററുകളുടെയും ആവശ്യങ്ങള്‍ തീരമേഖലയില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതെല്ലാം നിര്‍വ്വഹിക്കുന്നതിന് കേന്ദ്രവിഹിതത്തോടൊപ്പം സംസ്ഥാന സര്‍ക്കാറിന്റെ വിഹിതവും കൂടി ചേര്‍ന്നാലെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകയുള്ളൂ.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും ഇതുവരെയുണ്ടായിട്ടുള്ള പ്രഖ്യാപിത പദ്ധതികളുടെ അവസ്ഥയും കണക്കിലെടുക്കുമ്പോള്‍ മത്സ്യ സമൂഹത്തിന് വലിയ ആശങ്കയാണ്. സുനാമി പുനരധിവാസ ഫണ്ടും, സുനാമി പദ്ധതി ഫണ്ടും ഓഖിക്ക് ശേഷം പ്രഖ്യാപിച്ച പദ്ധതിഫണ്ടും അധികവും കടലാസില്‍ മാത്രമാണ്. നടപ്പിലാക്കിയതാകട്ടെ മറ്റു മേഖലയിലും വകമാറ്റിയുമാണെന്നും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. കേന്ദ്രം നല്കുന്ന ഫണ്ടിന് ചിലവഴിക്കുന്നതിന്റെ റിട്ടേണ്‍സ് സമര്‍പ്പിക്കാത്തതുകൊണ്ട് തുടര്‍ ഫണ്ട് അനുവദിക്കപ്പെടാതാകുന്നതും വാര്‍ത്തയാണ്. കേന്ദ്രം നല്കുന്ന പദ്ധതി ഫണ്ടിന് നിശ്ചിത വിഹിതം സംസ്ഥാനവും നല്‍കിയാലെ എല്ലാ പദ്ധതികളും പ്രാവര്‍ത്തികമാക്കുകയുള്ളൂ.
കേന്ദ്രസര്‍ക്കാറിന്റെയും കേന്ദ്ര ഫിഷറീസ് വകുപ്പിന്റെയും ലക്ഷ്യം മത്സ്യ ഉല്പാദന വര്‍ദ്ധനവും മത്സ്യകയറ്റുമതി വര്‍ദ്ധനവും മത്സ്യ പ്രവര്‍ത്തകരുടെ വരുമാനവര്‍ദ്ധനവും ആണ്. രാജ്യ വികസനത്തിന് ഗുണകരമാകുന്ന മഹത്തായ ലക്ഷ്യം നിറവേറ്റുന്നതിനായുള്ളതാണ് സാഗരപരിക്രമയാത്ര രാജ്യ തീരത്തിന്റെ പകുതിയിലേറെ യാത്ര പൂര്‍ണ്ണമായി. തമിഴ്നാട്, ആന്ധ്ര, ഒറീസ്സ, പശ്ചിമബംഗാള്‍, ലക്ഷദ്വീപ് പര്യടനത്തോടെ സാഗരപരിക്രമ യാത്ര ചരിത്രത്തിലിടം നേടും.
(നാഷണല്‍ ഫിഷറീസ് ബോര്‍ഡ് മെമ്പറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: