ധാക്ക: ബംഗ്ലാദേശിലെ 40 ശതമാനത്തിലധികം പെണ്‍കുട്ടികളും 18 വയസിന് മുമ്പ് വിവാഹിതരാകുന്നെന്ന് ബംഗ്ലാദേശ് സ്ഥിതിവിവര കണക്ക് വിഭാഗം അറിയിച്ചു. 2021ല്‍ 18 വയസിന് മുമ്പ് വിവാഹിതരായ പെണ്‍കുട്ടികളുടെ ശതമാനം 32.4 ശതമാനമായിരുന്നെങ്കില്‍ 2022ല്‍ അത് 40.9 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ വര്‍ഷം തോറും നടത്തുന്ന സര്‍വേയില്‍ കണ്ടെത്തി.
15 വയസിന് മുമ്പ് വിവാഹിതരായ പെണ്‍കുട്ടികളുടെ എണ്ണം 2021-ല്‍ 4.7 ശതമാനത്തില്‍ നിന്ന് 2022-ല്‍ 6.5 ശതമാനമായി ഉയര്‍ന്നു. ബംഗ്ലാദേശിലെ വിവാഹമോചന നിരക്ക് കഴിഞ്ഞ വര്‍ഷം 2021-ല്‍ ആയിരത്തിന് 0.7 ആയിരുന്നത് 2022-ല്‍ ആയിരത്തിന് 1.4 ആയി വര്‍ദ്ധിച്ചു. ബംഗ്ലാദേശില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റ നിരക്ക് 2021 ല്‍ 3 ശതമാനത്തില്‍ നിന്ന് 2022 ല്‍ 6.6 ശതമാനമായി ഉയര്‍ന്നു.
ഇതേ കാലയളവില്‍ സാക്ഷരതാ നിരക്ക് 76.8 ശതമാനമായി മെച്ചപ്പെട്ടു. 99.4 ശതമാനം ആളുകള്‍ക്ക് വൈദ്യുതിയും 98.8 ശതമാനം ആളുകള്‍ക്ക് ശുചിത്വ സൗകര്യവുമുണ്ട്. എന്നിരുന്നാലും, പാചകത്തിന് ശുദ്ധമായ ഊര്‍ജ്ജത്തിന്റെ ലഭ്യത 28.8 ശതമാനത്തില്‍ കുറവാണെന്ന് സര്‍വേ വെളിപ്പെടുത്തി.
ബംഗ്ലാദേശിലെ ആയുര്‍ദൈര്‍ഘ്യം 2021-ല്‍ 72.3 വര്‍ഷത്തില്‍ നിന്ന് 2022-ല്‍ 72.4 ശതമാനമായി വര്‍ധിച്ചു. എന്നിരുന്നാലും, ജനനനിരക്കും മൊത്തം ഗര്‍ഭധാരണ നിരക്കും യഥാക്രമം 18.8 ശതമാനത്തില്‍ നിന്ന് 19.3 ശതമാനമായും 2.05 ല്‍ നിന്ന് 2.15 ശതമാനമായും വര്‍ദ്ധിച്ചു. ഇതേ കാലയളവില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം 65.6 ശതമാനത്തില്‍ നിന്ന് 63.8 ശതമാനമായി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: