ന്യൂദല്‍ഹി : നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം നിരീക്ഷിക്കുന്നതിന് അന്താരാഷ്ട്ര സമിതി വേണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. മേല്‍നോട്ടത്തിനായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് സമാനമായ സംവിധാനമാണ് വേണ്ടത്.
തെറ്റായ വിവരങ്ങളും വിദ്വേഷവും പ്രചരിപ്പിക്കാന്‍ നിര്‍മ്മിത ബുദ്ധി ഉപായോഗിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്കി.നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ആളുകളെ അനുകരിക്കാന്‍ കഴിയുന്ന ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാന്‍ കഴിയും. ഇത് തെറ്റായതും വ്യാജവുമായ വിവരങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്യാനും മനുഷ്യാവകാശങ്ങള്‍ നിയമം തുടങ്ങിയവ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഉന്നത തലത്തിലുള്ള നിര്‍മ്മിത ബുദ്ധി ഉപദേശക സമിതിയുടെ പ്രവര്‍ത്തനം ഈ വര്‍ഷാവസാനത്തോടെ ആരംഭിക്കുമെന്ന് ഗുട്ടെറസ് പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ നിര്‍മ്മിത ബുദ്ധിയെ ഉപയോഗപ്പെടുത്തണമെന്ന് ഗൂട്ടെറസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: