ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നുവെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. മോദി സര്‍ക്കാരില്‍നിന്ന് ഭീഷണികളുണ്ടായെന്ന ട്വിറ്റര്‍ മുന്‍ സി.ഇ.ഒയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി.
മാധ്യമപ്രവര്‍ത്തകരെ വ്യാജകുറ്റം ചുമത്തി ജയിലിലടക്കുന്നുവെന്നും വിയോജിക്കുന്നവരെ ഭയപ്പെടുത്തുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാകില്ല. ‘മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന അതിക്രൂരമായ രീതിയിലാന്നെും.
അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരായ കേസെടുത്ത സംഭവത്തില്‍ സീതാറാം യെച്ചൂരി മൗനം തുടരുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനെ കേസിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ നിലപാട്. വിഷയത്തില്‍ ശക്തമായ വിയോജിപ്പാണ് മാധ്യമലോകം രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: