Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിരിമുറുക്കങ്ങളില്ലാതെ ഉപാസനയിലേക്ക്

പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യ സ്ഥാപിച്ച 'ഗായത്രി പരിവാറിന്റെ', യുഗനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ഏഴു പ്രസ്ഥാനങ്ങളില്‍ ഒന്നാമതാണ് സാധനാ പ്രസ്ഥാനം. വ്യക്തികളിലെ ഭാവ, വൈചാരിക, കര്‍മ സാധനകള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായകമായ സാധനാ പ്രസ്ഥാനത്തെക്കുറിച്ചുള്ള പരമ്പര.

Janmabhumi Online by Janmabhumi Online
Jun 12, 2023, 04:24 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഉപാസന ഒന്നാം ഘട്ടം

ഉപാസന തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആസ്തിക സ്വഭാവക്കാരായ വ്യക്തികള്‍ക്കും ജോലിത്തിരക്കുമൂലം ഉപാസനയ്‌ക്കായി അധികം സമയം ചെലവഴിക്കാനില്ലാത്ത വ്യക്തികള്‍ക്കും വേണ്ടി ഈ ഒന്നാം ഘട്ടത്തില്‍ കൊടുത്തിരിക്കുന്ന ഉപാസനാ പദ്ധതി ഉപയോഗപ്രദമാണ്. ഇതു ലളിതവും സമയക്കുറവുള്ളതും ഫലപ്രദവുമാണ്.  

ഈ ഉപാസനാ പദ്ധതിക്കു അഞ്ചു ചരണങ്ങളുണ്ട്.    

(1) സുഖാസനം  

(2) ശാന്തമായ മനസ്സ്  

(3) ആത്മീയഹൃദയം  

(4) പ്രാര്‍ത്ഥന  

(5) നാമജപം അഥവാ മന്ത്രജപം.

ഉപാസനാ വിധി  

സുഖാസനത്തിലിരിക്കുക  

(1) തറയിലോ, ബെഞ്ചിന്മേലോ, കസേരയിലോ, കിടക്കയിലോ, എവിടെയാണോ ഉപാസന ചെയ്യാന്‍ താങ്കള്‍ക്ക് സൗകര്യപ്പെടുന്നത്, അവിടെ സുഖപ്രദമായ ഇരിപ്പില്‍ ഇരിക്കുക.

(2) ശരീരത്തിന്റെ ഒരു ഭാഗത്തും കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകാത്തവിധത്തില്‍ ഇരിക്കുക. അല്ലാത്തപക്ഷം മനസ്സു കൂടെക്കൂടെ ഉപാസനയില്‍ നിന്നും വിട്ടുമാറി അസ്വസ്ഥത അനുഭവപ്പെടുന്നിടത്തേക്ക് പൊയ്‌ക്കൊണ്ടിരിക്കും.  

(3) നെഞ്ചു മുമ്പോട്ടു കുനിച്ച് ഇരിക്കരുത്.

(4) ഏതെങ്കിലും സുഖപ്രദമായ ഇരിപ്പില്‍ ഇരിക്കുക. കൈകള്‍ രണ്ടും മടിയില്‍ വയ്‌ക്കുക. കണ്ണുകള്‍ രണ്ടും ചെറുതായി അടയ്‌ക്കുക. ഇതാണു സുഖാസനം.

മനസ്സു ശാന്തമാക്കുക  

മനസ്സിനെ അങ്ങുമിങ്ങും അലയാന്‍ അനുവദിക്കാതെ ശാന്തമാക്കി വയ്‌ക്കുകയും ഉപാസനയാണ്. അതിനാല്‍ ധൃതിവയ്‌ക്കാതെ സാവധാനം ഇങ്ങനെ ചിന്തിക്കുക ഈ സമയത്ത് ശരീരത്തെയും ധനത്തെയും പറ്റി ഞാന്‍ ചിന്തിക്കുകയില്ല. അതിനാല്‍ മനസ്സേ! നീ ശാന്തമാകൂ…. ശാന്തമാകൂ…. ഈ സമയത്ത് ഞാനും എന്റെ ഈശ്വരനും…..ഞാനും എന്റെ ഈശ്വരനും…… മറ്റാരുമില്ല.

ഇങ്ങനെ ചിന്തിക്കാന്‍ അര മിനിറ്റെടുക്കുക. സൗമ്യമായി തന്നോടു തന്നെ മേല്പറഞ്ഞ കാര്യം നിര്‍ദ്ദേശിക്കുക. എന്തു പരിണാമം ഉണ്ടായി എന്നതിനു പ്രാധാന്യം നല്‍കരുത്. ക്ഷമയോടെ ചെയ്തുകൊണ്ടിരിക്കുക. നിത്യേനയുള്ള അഭ്യാസം കൊണ്ടു മനസ്സു ക്രമേണ ശാന്തമാകും.

ആത്മീയഭാവം വളര്‍ത്തുക.

ഈശ്വരന്‍ എത്രയുമധികം പ്രിയങ്കരനും ഉറ്റവനും ആണെന്നു അനുഭവപ്പെടുന്നുവോ അത്രകണ്ടു താങ്കളുടെ ഉപാസനയും പ്രഭാവപൂര്‍ണ്ണമായികൊണ്ടിരിക്കും. അതിനാല്‍ കണ്ണടച്ചിരുന്നു ഭാവനിര്‍ഭരമായി ഇപ്രകാരം ഈശ്വരനെ സ്മരിക്കുക  ദൈവമേ! അങ്ങ് കാണപ്പെടുന്നില്ലെങ്കില്‍ കാണപ്പെടേണ്ട. അതു അങ്ങയുടെ ഇഷ്ടം. പക്ഷേ അങ്ങു സര്‍വ്വവ്യാപി ആണല്ലോ. അതിനാല്‍ എന്റെ സമീപത്താണ്. ദൈവമേ! കഴിഞ്ഞ ജന്മങ്ങളിലെ ധനസമ്പത്തുക്കളും, ചിന്തകളും, പ്രിയജനങ്ങളുമെല്ലാം മാറിപ്പോയി. മേലിലും ഇതെല്ലാം മാറിക്കൊണ്ടിരിക്കും. പക്ഷേ അവിടുന്ന് ഒരിക്കലും മാറുന്നില്ല. എല്ലാ ജന്മങ്ങളിലും എന്റെ ദൈവമായി വാണു. ഇനി മേലിലും വാഴും. ഞാനും അങ്ങും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. ശാശ്വതമായ ബന്ധുവും ആത്മീയനും അങ്ങുമാത്രമാണ്……അങ്ങുമാത്രമാണ്.

ഭാവനിര്‍ഭരമായ ഈ സ്മരണമൂലം എത്രമാത്രം ആത്മീയത ഉളവായി എന്നതു ഗൗനിക്കരുത്. താങ്കള്‍ക്കു വേണമെങ്കില്‍ സ്വന്തം ഭാവവാക്യങ്ങളും തയ്യാറാക്കി അവ അര്‍പ്പിക്കാം. കുറെ ദിവസം ശീലിക്കുമ്പോള്‍ ഇതു സുഗമമായി വശമായിത്തീരും. ഇത്രയും ചെയ്യുന്നതിനു ഒന്നു രണ്ടു മിനിറ്റോ, അല്ലെങ്കില്‍ താങ്കള്‍ക്കു ഇഷ്ടമുള്ള അത്രയും സമയമോ എടുക്കുക.

പ്രാര്‍ത്ഥന

ഭാവോദ്ദീപനം മുഖേന താങ്കളുടെ ഉള്ളില്‍ പൊടിച്ചുയര്‍ന്ന വിശ്വാസവും ആത്മീയതയും അതേ പടി നിലനിര്‍ത്തുക. ഇനി കൈകൂപ്പി അല്ലെങ്കില്‍ മാനസികമായി ഈശ്വരനെ വണങ്ങി താഴെ കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥന ചൊല്ലുക. പ്രാര്‍ത്ഥനാ പദങ്ങള്‍ ഉച്ചരിക്കുകയോ മനസ്സില്‍ ചൊല്ലുകയോ ചെയ്യുന്നതു അധികം വേഗത്തിലാകരുത്. ഉച്ചരിക്കുന്നതെന്താണെന്നു മനസ്സിലാക്കിക്കൊണ്ടുമിരിക്കുക.

ദൈവമേ നിന്‍ കൃപാവര്‍ഷം ഞങ്ങളില്‍ ചൊരിയേണമേ,  

ദോഷ ബുദ്ധി മാറ്റി ഞങ്ങള്‍ക്കേകണേ സല്‍ഭാവന!    

ഞങ്ങള്‍ നിന്റെ പുത്രരായി വാണീടട്ടെ സര്‍വ്വദാ,   നിന്നില്‍ നിന്നും നേടിടട്ടെ സര്‍വ്വദാ സല്‍പ്രേരണ!  

പുണ്യകര്‍മ്മം ചെയ്ത് ഞങ്ങള്‍ വാണീടട്ടെ നിത്യവും,

പാപകര്‍മ്മങ്ങളില്‍ ഞങ്ങള്‍ പെട്ടീടാതെ കാക്കണേ!  

ദുഃഖങ്ങളില്‍ പങ്കുകൊള്ളാന്‍ സുഖത്തില്‍ പങ്കെടുപ്പിക്കാന്‍,  

സന്മനസ്സേകണേ ഞങ്ങള്‍ക്കെപ്പോഴും കരുണാനിധേ!            

നല്‌പെഴുന്ന സ്വഭാവശുദ്ധി ഞങ്ങളില്‍ വളരേണമേ,  ഉജ്വലമാം ഭാവി ഞങ്ങള്‍ക്കാകെയും നല്‍കേണമേ!  

(1) പ്രാര്‍ത്ഥനയില്‍ താല്പര്യം വര്‍ദ്ധിക്കുമ്പോള്‍ ഇതു ഒന്നിലധികം പ്രാവശ്യം ചൊല്ലുക.

(2) പ്രാര്‍ത്ഥനയുടെ അവസാനത്തില്‍ കൈകൂപ്പിയോ മാനസികമായോ ഈശ്വരനെ നമിക്കുക.  

നാമജപം, മന്ത്രജപം

ഈശ്വരന്റെ ഏതെങ്കിലും പേരോ അഥവാ മന്ത്രമോ ഭക്തിയോടും ആത്മീയഭാവത്തോടും വീണ്ടും വീണ്ടും ആവര്‍ത്തിക്കുക, ഇതാണ് ജപം.  

ജപത്തിന്റെ വിധി  

ഈശ്വരന്റെ നമുക്കിഷ്ടമുള്ള ഏതെങ്കിലും പേരോ മന്ത്രമോ തിരഞ്ഞെടുക്കുക. തങ്ങളുടെ ഭക്തിയും ആത്മീയതയും നിലനിര്‍ത്തുക. പ്രാര്‍ത്ഥന അവസാനിച്ചു കഴിഞ്ഞു നാമമോ, മന്ത്രമോ ചെറിയ വേഗത്തില്‍ ചൊല്ലാനാരംഭിക്കുക.  

ഞാനും എന്റെ ഭഗവാനും മാത്രം എന്നു ഇടയ്‌ക്കിടെ തന്നെത്തന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. എപ്പോള്‍ വരെ മനസ്സു മുഴുകിയിരിക്കുന്നുവോ അതുവരെ, അല്ലെങ്കില്‍ താങ്കളുടെ പക്കല്‍ എത്ര സമയമുണ്ടോ അതുവരെ നാമമോ മന്ത്രമോ ജപിച്ചുകൊണ്ടിരിക്കുക. ഒടുവില്‍ കൈകൂപ്പിയോ, അഥവാ മാനസികമായോ ഈശ്വരനെ വണങ്ങി പ്രസന്നതയോടെ എഴുന്നേല്ക്കുക. താങ്കളുടെ ഉപാസന കഴിഞ്ഞു.

Tags: യോഗംആത്മീയതരക്താതിമര്‍ദ്ദ0Miracle HealingMental Health
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ദുരന്തം: മാനസികാരോഗ്യം ഉറപ്പാക്കാന്‍ ദീര്‍ഘകാല മാനസികാരോഗ്യ പദ്ധതി

Kerala

വയനാട് ദുരന്ത അതിജീവനം: മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ ടീം, ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ സേവനങ്ങള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

പുതിയ വാര്‍ത്തകള്‍

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

കനത്ത മഴ: തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് മിനിബസും കാറും കൂട്ടിയിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies