ആലപ്പുഴ: റോഡില്‍ നിന്നുള്ള അപകടകരമായ വാഹന പരിശോധനയില്‍ ഔദ്യോഗികമായ എം-പരിവാഹന്‍ ആപ്പിലുള്ള വിര്‍ച്വല്‍ ഡ്രൈവിങ് ലൈസന്‍സും മറ്റു രേഖകളും പോലീസ് പരിഗണിക്കാത്തതില്‍ സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്) പ്രതിഷേധിച്ചു.
കൊറോണ കാലഘട്ടം മുതല്‍ റോഡില്‍ തടഞ്ഞുനിര്‍ത്തിയുള്ള പോലീസ് വാഹന പരിശോധനാവേളയില്‍ പേപ്പര്‍ ഡ്രെവിങ് ലൈസന്‍സ് കൈമാറാന്‍ സാധിക്കാതിരുന്നതിനാല്‍ എംപരിവാഹന്‍ ആപ്പിലെ ഡിജിറ്റല്‍ രേഖകളാണ് പരിശോധനയ്ക്കായി ഡ്രൈവര്‍മാര്‍ അകലം പാലിച്ചു കാണിച്ചിരുന്നത്.
ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടാന്‍ വഴിനീളെ എഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടും ഇപ്പോഴും വന്‍ പോലീസ് സംഘങ്ങളെ പലയിടങ്ങളിലായി ഹെല്‍മറ്റ് വേട്ടയ്ക്കും മറ്റുമായി വിന്യസിക്കുന്നുണ്ട്. ചട്ടങ്ങള്‍ക്കു വിരുദ്ധമായി തിരക്കറിയ സ്ഥലങ്ങളിലും വളവുകളിലും റോഡിന്റെ എതിര്‍വശത്തു നിന്നു െ്രെഡവര്‍മാരെ റോഡിനു കുറുകെ വിളിച്ചുവരുത്തിയും മറ്റുമാണ് അപകടകരമായി പരിശോധന നടത്തുന്നത്.
പോലീസ് ചെക്കിങില്‍ പേപ്പര്‍ െ്രെഡവിങ് ലൈസന്‍സ് കൈവശമില്ലായെന്ന കാരണം പറഞ്ഞ് 250 രൂപ പിഴ ചല്ലാന്‍ എസ്എംഎസ് ചെയ്യുന്നുണ്ട്. എംപരിവാഹന്‍ ആപ്പിലെ വിര്‍ച്വല്‍ ആര്‍സി, ഡിഎല്‍ തുടങ്ങിയവ ഔദ്യോഗിക രേഖയായി പോലീസ് പരിഗണിക്കുന്നില്ലെങ്കില്‍ ആ വിവരം വ്യക്തമാക്കണമെന്ന് കോള്‍ഫ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: