കൊല്ലം: ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതായി അവകാശപ്പെടുമ്പോഴും കേരളത്തിലേക്ക് ലഹരിമരുന്നുകളും പുകയില ഉത്പ്പന്നങ്ങളും യഥേഷ്ടം എത്തുന്നു. 2023 ആദ്യ നാലുമാസം കേരളത്തില്‍ എന്‍ഡിപിഎസ് (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്), സിഒപിടിഎ (സിഗററ്റ് ആന്‍ഡ് അദര്‍ ടുബാകോ പ്രൊഡക്ട് ആക്ട്), അബ്കാരി ആക്ടുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറവില്ല.
2023 ഏപ്രില്‍ 30വരെ കേരളത്തില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം 7118 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ കാലയളവില്‍ സിഒപിടിഎ ആക്ട് പ്രകാരം 889 കേസുകളും, അബ്കാരി ആക്ടില്‍ 40615 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേരളത്തില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം 2022ലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്-26629. 2016ല്‍ 5024 കേസുകള്‍ മാത്രമായിരുന്നു. 2022 ആയപ്പോഴേക്കും അഞ്ചിരട്ടിയായി വര്‍ധിച്ചു. 2017ല്‍ 9244, 2018ല്‍ 8724, 2019ല്‍ 8245, 2020ല്‍ 4968, 2021ല്‍ 11952 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
അബ്കാരി ആക്ടില്‍ 2016ല്‍ 65046, 2017ല്‍ 58994, 2018ല്‍ 38697, 2019ല്‍ 29252, 2020ല്‍ 9569, 2021ല്‍ 11952 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സിഒപിടിഎ ആക്ട് പ്രകാരം 2022ല്‍ 10059, 2021ല്‍ 3635കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംസ്ഥാനത്ത് എറണാകുളത്താണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
16-26 വയസുകള്‍ക്കിടയിലുള്ളവരാണ് കൂടുതലായി മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 80 ശതമാനം രക്ഷിതാക്കളും മക്കള്‍ മയക്കുമരുന്നിന് അടിമയാണെന്ന് അറിയുന്നത് വളരെ വൈകിയാണെന്ന് ഡി അഡിക്ഷന് സെന്റര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
കഞ്ചാവ്, എംഡിഎംഎ, കൊക്കെയ്ന്‍, എല്‍എസ്ഡി, നൈട്രാസെപാം പോലെയുള്ള ശക്തമായ മയക്കുമരുന്നാണ് കൂടുതല്‍ പേര് ഉപയോഗിക്കുന്നത്. വേദനസംഹാരി ഗുളികകള്‍ ഉപയോഗിക്കുന്നവരുമുണ്ട്.
മെഡിക്കല്‍ പ്രിസ്ക്രിപ്ഷന് നല്കി മാത്രം നല്‍കേണ്ട മരുന്നുകള്‍ യാതൊരു നിബന്ധനയും പാലിക്കാതെ പല മെഡിക്കല്‍ സ്റ്റോറുകളും വില്‍ക്കുന്നു. രോഗികളെ വേദനയറിയാതെ മയക്കിക്കിടത്താന്‍ ഉപയോഗിക്കുന്ന പല മരുന്നുകളും ലഹരിക്കുവേണ്ടി ദുരപയോഗം ചെയ്യപ്പെടുന്നു. ശസ്ത്രക്രിയക്ക് മുമ്പ് വേദനയറിയാതിരിക്കാന്‍ കുത്തിവയ്ക്കുന്ന മരുന്നുകള്‍ മുതല്‍ കഫ് സിറപ്പ് വരെ ഇതില്‍പെടും.
കാന്‍സര്‍ രോഗികള്‍ക്ക് വേദനയറിയാതിരിക്കാന്‍ നല്കുന്ന മരുന്നുകളും നേര്‍പ്പിച്ച് ലഹരിക്കായി ഉപയോഗിക്കുന്നു. ചില വേദന സംഹാരികള്‍ നാഡീ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ വേദനയും മറ്റും അറിയാനുള്ള ശേഷി ഇല്ലാതാവും. ടെന്‍ഷന്‍, ഉറക്കമില്ലായ്മ എന്നിവയ്ക്കുള്ള മരുന്നുകളും ചിലര്‍ ലഹരിക്കായി അമിതമായി ഉപയോഗിക്കുന്നു.
വിതരണത്തിന് സഹായിക്കുന്നവര്‍ക്ക് വിലകുറച്ചും ഡിസ്കൗണ്ട് നിരക്കിലും സൗജന്യമായും ലഹരി നല്കി പ്രോത്സാഹനം നല്‍കാനും മാഫിയ സംഘം തയ്യാറാകുന്നു.
താഴ്ന്ന സാമ്പത്തിക വരുമാനമുള്ള വീടുകള്‍ നിന്നെത്തുന്ന കുട്ടികളാണ് വേഗത്തില്‍ ലഹരിമരുന്ന് മാഫിയയുടെ കെണില്‍ പെടുന്നത്. ഇവരെ ആദ്യം ലഹരിക്ക് അടിമകളാക്കുകയും പിന്നീട് മയക്കുമരുന്നിന് പണം നല്കാന് കഴിയാതെ വരുമ്പോള്‍ അവരെ മയക്കുമരുന്ന് കച്ചവടക്കാരാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: