നടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാംഗം രാഘവ് ചദ്ദയും ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ വച്ച് വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. ഉദയ്പൂരിലെ ഒബ്റോയ് ഉദൈവിലാസ് ഹോട്ടലിലാകും വിവാഹമെന്നാണ് സൂചന.
കഴിഞ്ഞ മാസം പരിനീതിയും രാഘവും വിവാഹ വേദി അന്വേഷിച്ച് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ വീഡിയോകളും ഫോട്ടോകളും ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു.
കത്രീന കൈഫ്, വിക്കി കൗശല്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കിയാര അദ്വാനി തുടങ്ങി നിരവധി ബോളിവുഡ് സെലിബ്രിറ്റി ദമ്പതികളുടെ വിവാഹ വേദിയായി രാജസ്ഥാനിലെ ആഡംബര ഹോട്ടലുകളില്‍ വച്ച് നടന്നിട്ടുണ്ട്.
പ്രശസ്തമായ ഹോട്ടല്‍ പിച്ചോള തടാകത്തിന്റെ മനോഹരമായ കാഴ്ചയും ഒരുക്കുന്നുണ്ട്. തടാകക്കരയില്‍ മനോഹരങ്ങളായ കൊട്ടാരങ്ങളുണ്ട്.
പച്ചപ്പ് നിറഞ്ഞ പുല്‍ത്തകിടികള്‍, തണല്‍ വിരിക്കുന്ന മേവാര്‍ ശൈലിയിലുള്ള മുറ്റങ്ങള്‍, അലങ്കാര ജലധാരകള്‍, കുളങ്ങള്‍, വിശാല മുറികള്‍, സ്വകാര്യ നീന്തല്‍ക്കുളങ്ങളുള്ള ആഡംബര സ്യൂട്ടുകള്‍, മാര്‍ബിള്‍ ബാത്ത്റൂമുകള്‍ തുടങ്ങിയവ ഒബ്റോയ് ഉദൈവിലാസ് ഹോട്ടലിലുണ്ട്.
മുറികള്‍ ഒരു രാത്രിക്ക് 35,000 രൂപ മുതലാണ്. സ്വകാര്യ കുളമുള്ള ഹോട്ടലിന്റെ കോഹിനൂര്‍ സ്യൂട്ടിന് ഒരു രാത്രിക്ക് 11 ലക്ഷം രൂപയാണ് (നികുതി ഒഴികെ) ചിലവ്.
ഒരിക്കല്‍ മേവാര്‍ മഹാരാജാവിന്റെ വകയായിരുന്നു ഉദൈവിലാസ്. 2018-ല്‍ ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ക്ക് ഒബ്റോയ് ഉദൈവിലാസ് വേദിയായിരുന്നു.
ന്യൂദല്‍ഹിയിലെ കപൂര്‍ത്തല ഹൗസില്‍ വച്ച് മേയ് 13 നാണ് പരിനീതി ചോപ്രയുടെയും രാഘവ് ഛദ്ദയുടെയും വിവാഹ നിശ്ചയം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: