ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും കണക്റ്റിവിറ്റി, ഊര്‍ജം, പ്രതിരോധം എന്നിവയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ആരായുകയും ചെയ്യുകയും ചെയ്തു.ഇരുനേതാക്കളുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായത്.
ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങള്‍ ഇരുവരും അവലോകനം ചെയ്തു. പരസ്പരം താത്പര്യമുള്ള വിവിധ ബഹുരാഷ്‌ട്ര, ആഗോള വിഷയങ്ങളില്‍ വീക്ഷണങ്ങള്‍ കൈമാറി.
ഈ വര്‍ഷം ഏപ്രിലില്‍ സുഡാനില്‍ നിന്ന് ജിദ്ദ വഴി ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്ന വേളയില്‍ സൗദി അറേബ്യ നല്‍കിയ മികച്ച പിന്തുണയ്‌ക്ക് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് മോദി നന്ദി പറഞ്ഞു. ഉടന്‍ നടക്കുന്ന ഹജ്ജ് തീര്‍ത്ഥാടനത്തിന് അദ്ദേഹം ആശംസകള്‍ അറിയിച്ചു. നടന്നുകൊണ്ടിരിക്കുന്ന ജി 20 അധ്യക്ഷ പദവിയുടെ ഭാഗമായുള്ള ഇന്ത്യയുടെ സംരംഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണ സൗദി രാജകുമാരന്‍ അറിയിച്ചു.തന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: