ബോളിവുഡ് സംവിധായകന് നിതേഷ് തിവാരിയുടെ രാമായണം ഡിസംബര്‍ മാസം തിയേറ്ററിലെത്തുമെന്നാണ് കരുതുന്നത്. ചിത്രത്തില്‍
രാവണന്റെ വേഷം ചെയ്യാന്‍ നടനെ കണ്ടെത്താനാകാത്തതിനാല്‍ ചിത്രം നിര്‍ത്തിവച്ചതായി നേരത്തേ വാര്‍ത്ത വന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ നടന് വേണ്ടിയുളള അന്വേഷണം അവസാനിച്ചതായാണ് വാര്‍ത്ത. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, യാഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
ഏതാനും ആഴ്ചകളായി, ചിത്രത്തിന്റെ പുരോഗതി പരിശോധിക്കാന്‍ രണ്‍ബീര്‍ കപൂര്‍ വിഷ്വല്‍ എഫക്ട്സ്, ആനിമേഷന്‍ രംഗത്തെ പ്രഗത്ഭരായ ഡിഎന്‍ഇജിയുടെ ഓഫീസ് സന്ദര്‍ശിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായാണിത്.ശ്രീരാമനായി അഭിനയിക്കാന്‍ ഇപ്പോള്‍ രണ്‍ബീറിനായി ലുക്ക് ടെസ്റ്റ് നടത്തുകയാണ്. താരത്തന് രാമന്റെ ശരിയായ രൂപം ലഭിക്കുക എന്നതാണ് പ്രധാനം. ഇത് ശരിയായാല്‍ താരം ശാരീരികമായി രാമനിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ഘട്ടത്തിലേക്ക് കടക്കും.
സീതയുടെ റോളിലേക്ക് ആദ്യം തിരഞ്ഞെടുത്തത് ജീവിതത്തില്‍ രണ്‍ബീറിന്റെ ഭാര്യ കൂടിയായ ആലിയയെയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡേറ്റില്ലാത്തത് പ്രശ്നമായി.എങ്കിലും കുറച്ച് കാലം കഴിഞ്ഞ് നിര്‍മ്മാതാക്കള്‍ വീണ്ടും നടിയെ സമീപിച്ച് ഡേറ്റ് ഉറപ്പാക്കുകയായിരുന്നു.
ശ്രീരാമനായി രണ്‍ബീറും സീതയായി ആലിയയും രാവണന്റെ വേഷം യാഷും അവതരിപ്പിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: