ജറുസലേം: ഈജിപ്ഷ്യന്‍ പൊലീസ് വേഷം ധരിച്ച തോക്കുധാരി വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഈജിപ്ത് അതിര്‍ത്തിക്കടുത്ത് മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ദശാബ്ദത്തിലേറെയായുളള കാലയളവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ പ്രശ്‌നമാണിത്.
ഈജിപ്ഷ്യന്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റില്‍ രണ്ട് സൈനികരെ ഈജിപ്ഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇത് കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഇസ്രായേല്‍ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥനും മറ്റൊരു ഇസ്രായേലി സൈനികനും കൊല്ലപ്പെട്ടു.
അതേസമയം, മയക്കുമരുന്ന് കടത്തുകാരെ പിന്തുടരുന്നതിനിടെ ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ കാവല്‍നിന്ന സൈനികന്‍ ഇസ്രായേല്‍ സേനയുമായി വെടിവയ്‌പ്പ് നടത്തിയതായി ഈജിപ്ത് അറിയിച്ചു.ഇസ്രയേലിനും ഈജിപ്തിനും ഇടയിലുള്ള നിത്സാന, അല്‍-അൗജ അതിര്‍ത്തിക്ക് സമീപമാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: